എപി മുഹമ്മദ് മുസ്ലിയാർ അനുസ്മരണം ഇന്ന് മർകസിൽ
വൈകുന്നേരം 6:30ന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന അനുസ്മരണ സംഗമത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും....

വൈകുന്നേരം 6:30ന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന അനുസ്മരണ സംഗമത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും....
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും സീനിയർ മുദരിസുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ അനുസ്മരണവും പ്രാർത്ഥനാ സംഗമവും ഇന്ന് (ചൊവ്വ) മർകസിൽ നടക്കും. കഴിഞ്ഞ 15 വർഷമായി മർകസിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ഉസ്താദിന്റെ വിയോഗം സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. ഒരാഴ്ച മുമ്പ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുംവരെയും അധ്യാപനത്തിലും മർകസിലെ പൊതുപരിപാടികളിലും സജീവമായിരുന്നു എപി മുഹമ്മദ് മുസ്ലിയാർ. ഈ മാസം 5 ന് നടന്ന ദൗറത്തുൽ ഖുർആൻ സംഗമത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ഏവരുടെയും മനം കവർന്നിരുന്നു. പൊതുവേദിയിൽ നടത്തിയ അവസാന പ്രസംഗവും അതായിരുന്നു.
വൈകുന്നേരം 6:30ന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന അനുസ്മരണ സംഗമത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി,സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് നേതൃത്വം നൽകും. പ്രോഗ്രാം തത്സമയം കാണാം: https://youtu.be/ARbC5Tq8joc
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved