എപി മുഹമ്മദ് മുസ്ലിയാർ; അറിവും എളിമയും കൊണ്ട് ജനകീയനായ പണ്ഡിതൻ: ഖലീൽ തങ്ങൾ
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന അനുസ്മരണ സംഗമത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ...
മർകസിൽ നടന്ന എപി മുഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
November 24, 2022
Updated
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും പ്രധാനാധ്യാപകനുമായ കാന്തപുരം എപി മുഹമ്മദ് മുസ്ലിയാർ ആഴത്തിലുള്ള അറിവും എളിമയും ഉള്ള ജനകീയ പണ്ഡിതനായിരുന്നുവെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. മർകസിൽ സംഘടിപ്പിച്ച അനുസ്മരണ പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഗുരുവായ എപി അബൂബക്കർ മുസ്ലിയാരെ പാണ്ഡിത്യത്തിലും പ്രവർത്തനത്തിലും അനുധാവനം ചെയ്ത മുഹമ്മദ് മുസ്ലിയാർ ഗുരു ശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃകയാണ് നമുക്ക് കാണിച്ചു തന്നത്. ദീർഘകാലം ഒരേ സ്ഥലങ്ങളിൽ തന്നെ സേവനം ചെയ്യാൻ സാധിച്ചുവെന്നത് ഉസ്താദിന്റെ ജനസമ്മിതിയും പാണ്ഡിത്യത്തിലുള്ള ആധികാരികതയുമാണ് തെളിയിക്കുന്നതെന്നും ഖലീൽ തങ്ങൾ പറഞ്ഞു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന അനുസ്മരണ സംഗമത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, കെകെ മുഹമ്മദ് മുസ്ലിയാർ, പിസി അബ്ദുല്ല മുസ്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ അവേലം, സയ്യിദ് അൻസാർ തങ്ങൾ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, വി ടി അഹ്മദ് കുട്ടി മുസ്ലിയാർ പാഴൂർ, ശുകൂർ സഖാഫി വെണ്ണക്കോട്, മുഹ്യിദ്ദീൻ സഅദി കൊട്ടുകര, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിപി ഉബൈദുല്ല സഖാഫി, മജീദ് കക്കാട് സംബന്ധിച്ചു.