യു എ ഇ ദേശീയ ദിനാഘോഷം : മർകസ് ബഹുജന റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നൂറുകണക്കിന് വിദ്യാർത്ഥികളും സ്വദേശി പ്രമുഖരും അണിനിരന്ന ബഹുജന റാലി പോലീസ് സീനിയർ ഓഫീസർമാരുടെ നേതൃത്വത്തിൽ ദുബൈ മുതീന പാർക്കിന്റെ മുൻഭാഗത്ത് നിന്നാണ് ആരംഭിച്ചത്....
നൂറുകണക്കിന് വിദ്യാർത്ഥികളും സ്വദേശി പ്രമുഖരും അണിനിരന്ന ബഹുജന റാലി പോലീസ് സീനിയർ ഓഫീസർമാരുടെ നേതൃത്വത്തിൽ ദുബൈ മുതീന പാർക്കിന്റെ മുൻഭാഗത്ത് നിന്നാണ് ആരംഭിച്ചത്....
ദുബൈ : അൻപത്തിഒന്നാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ മർകസ് സംഘടിപ്പിച്ച ബഹുജന റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് വിദ്യാർത്ഥികളും സ്വദേശി പ്രമുഖരും അണിനിരന്ന ബഹുജന റാലി പോലീസ് സീനിയർ ഓഫീസർമാരുടെ നേതൃത്വത്തിൽ ദുബൈ മുതീന പാർക്കിന്റെ മുൻഭാഗത്ത് നിന്നാണ് ആരംഭിച്ചത്. മര്‍കസ് മദ്രസയിലെ വിദ്യാര്‍ഥികളും സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിച്ച വിവിധ കലാ സാംസ്കാരിക പരിപാടികള്‍ റാലിക്ക് മാറ്റ് കൂട്ടി. ഐ സി എഫ്, ആർ എസ് സി, കെ സി എഫ്, മർകസ് അലുംനി, സഖാഫി ശൂറ തുടങ്ങിയ പ്രാസ്ഥാനിക കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലിക്ക് മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ഡോ. മുഹമ്മദ് ഖാസിം, ഹസൻ ഹാജി ഫ്ലോറ, ജി അബൂബക്കർ മാസ്റ്റർ, യഹ്യ സഖാഫി ആലപ്പുഴ, നിയാസ് ചൊക്ലി, ഫസൽ മട്ടന്നൂർ, നസീർ ചൊക്ലി, അബ്ദുസ്സലാം കോളിക്കൽ, മുഹമ്മദലി സൈനി, സയ്യിദ് ഇല്യാസ് തങ്ങൾ, സലാം മാസ്റ്റർ, ഹുസ്നുൽ മുബാറക്, അഷ്റഫ് പാലക്കോട്, ഇസ്മായിൽ കക്കാട്, കരീം ഹാജി, നാസർ വാണിയമ്പലം, മുനീർ പാണ്ഡ്യാല എന്നിവർ നേതൃത്വം നൽകി. മമ്പാട് അബ്ദുൽ അസീസ് സഖാഫി ദേശീയ ദിന സന്ദേശവും ദുബൈ മർകസ് ജനറൽ സെക്രട്ടറി യഹ്യ സഖാഫി ആലപ്പുഴ സ്വാഗതവും പറഞ്ഞു. സഹവര്‍ത്തിത്വത്തിന്റെയും പുരോഗതിയുടേയും പാതയിലേക്ക് ലോകത്തിന് തന്നെ മാതൃകയായി രാജ്യത്തെ നയിക്കുന്ന യു എ ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനും മലയാളി സമൂഹത്തിന്റെ അഭിനന്ദനം അറിയിച്ചു കൊണ്ടും രാജ്യത്തിന്റെ ആഘോഷത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഡ്യവുമായാണ് ബഹുജന റാലി സംഘടിപ്പിച്ചതെന്ന് മർകസ് ഭാരവാഹികൾ അറിയിച്ചു.