ലോക ഭിന്നശേഷി ദിനം: ആസ്മാൻ ഡേ സെലിബ്രേഷൻ നടത്തി
നൂറിലധികം ഭിന്നശേഷി വിദ്യാർഥികളാണ് മർകസ് അലുംനി നേതൃത്വം നൽകുന്ന ആസ്മാൻ ഹെൽത്ത് കെയർ ഡിസേബിൾഡ് സ്കൂളിൽ പഠിക്കുന്നത്....
അസ്മാൻ ഡേ സെലിബ്രേഷൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
നൂറിലധികം ഭിന്നശേഷി വിദ്യാർഥികളാണ് മർകസ് അലുംനി നേതൃത്വം നൽകുന്ന ആസ്മാൻ ഹെൽത്ത് കെയർ ഡിസേബിൾഡ് സ്കൂളിൽ പഠിക്കുന്നത്....
അസ്മാൻ ഡേ സെലിബ്രേഷൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മർകസ് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആസ്മാൻ ഡിസേബിൾഡ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളോടൊപ്പം ആസ്മാൻ ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു. പൂനൂർ കേന്ദ്രമായി പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആസ്മാൻ ഹെൽത്ത് കെയർ സ്പെഷൽ സ്കൂൾ ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി സ്തുത്യർഹമായ സേവനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചടങ്ങിൽ മർകസ് അലുംനി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരവും കലാകായിക പ്രകടനങ്ങളും അതീവ ഹൃദ്യമായി. ബ്രസീലിന്റെയും അർജന്റീനയുടെയും ജഴ്സി അണിഞ്ഞ ഇരു ടീമുകളും വാശിയേറിയ മത്സരം കാഴ്ചവച്ചു. മത്സരത്തിൽ പ്രശോബ് നേതൃത്വം നൽകിയ ബ്രസീൽ ടീം രണ്ടു ഗോളുകളും, ഹൈദർ നേതൃത്വം നൽകിയ അർജന്റീന ടീം ഒരു ഗോളും നേടി. അഷറഫ് അരയങ്കോട്, ജൗഹർ കുന്നമംഗലം കളിക്കാരെ പരിചയപ്പെട്ടു. സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ വിജയികൾക്കുള്ള ട്രോഫിയും, സാദിഖ് കൽപ്പള്ളി റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കൈമാറി. ജബ്ബാർ നരിക്കുനി കളിക്കാർക്കുള്ള ജേഴ്സി വിതരണം നടത്തി.ലോക ഭിന്നശേഷി ദിനത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ടുള്ള ഭിന്നശേഷി വിദ്യാർഥികളുടെ സ്പോട്ട് ഡിസ്പ്ലേ അത്യാകർഷകമായി.
നൂറിലധികം ഭിന്നശേഷി വിദ്യാർഥികളാണ് മർകസ് അലുംനി നേതൃത്വം നൽകുന്ന ആസ്മാൻ ഹെൽത്ത് കെയർ ഡിസേബിൾഡ് സ്കൂളിൽ പഠിക്കുന്നത്. കലാ കായിക വിനോദ രംഗത്ത് മികച്ച പ്രോത്സാഹനമാണ് വിദ്യാർത്ഥികൾക്ക് മർകസ് നൽകുന്നത്. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അരയങ്കോട് സ്വാഗതവും സാദിക്ക് കൽപ്പള്ളി നന്ദിയും പറഞ്ഞു. ജൗഹർ കുന്നമംഗലം ആമുഖവും സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ കീ നോട്ടും അവതരിപ്പിച്ചു. സയ്യിദ് സുഹൈൽ നൂറാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വ്യാപാര വ്യവസായി ഏകോപന സമിതി യുത്ത് വിംഗ് സെക്രട്ടറി മുനവ്വർ, ഇശാഅത് സ്കൂൾ മാനേജർ അബ്ദുനാസർ സഖാഫി, കേക്ക് ബെയ്ക്ക് എംഡി ഷമീർ വട്ടക്കണ്ടി, ലേ മാർക്ക് ഡെവലപ്പേഴ്സ് എംഡി സിപി കുഞ്ഞഹമ്മദ്, ഡീസോൺ എജുക്കേഷൻ ഡയറക്ടർ സലാം ഷാ മണ്ണാറക്കൽ, അബു സാലിഹ് സഖാഫി ആശംസകൾ അറിയിച്ചു.