മുൻഗാമികളുടെ ജീവിതം വിശ്വാസികൾ മാതൃകയാക്കണം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്ന കാന്തപുരം ഇതാദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്....
മർകസിൽ നടന്ന അഹ്ദലിയ്യ പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
Markaz Live News
January 08, 2023
Updated
കോഴിക്കോട്: മുൻഗാമികളുടെ ജീവിത മാതൃകകളും അവരുടെ അനുഗ്രഹവും ജീവിത വിജയത്തിനുള്ള മാർഗമാണെന്നും സച്ചരിതരായ പൂർവ്വികരുടെ പാത പിൻപറ്റി യഥാർത്ഥ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ എല്ലാവരും ഉത്സാഹിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസിൽ നടന്ന അഹ്ദലിയ്യ പ്രാർത്ഥനാ സമ്മേളനവും അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ബഹ്റുൽ ഉലൂം ഒകെ ഉസ്താദ്, പിപി മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ, നെടിയനാട് സി അബ്ദുറഹ്മാൻ മുസ്ലിയാർ, വിഎം കോയമാസ്റ്റർ തുടങ്ങിയവരെ അനുസ്മരിച്ച് അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടൂകര, മുഹമ്മദലി സഖാഫി വള്ള്യാട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുള്ള സഖാഫി മലയമ്മ, ബഷീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി സംബന്ധിച്ചു. ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്ന കാന്തപുരം ഇതാദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.