പ്രിസം ഗ്ലോബൽ കൗൺസിൽ 2023-25 ഭാരവാഹികളെ തിരഞ്ഞെടുത്തു
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രിസം ഫൗണ്ടേഷൻ കൂട്ടായ്മ 2009ലാണ് സ്ഥാപിതമായത്. ...
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രിസം ഫൗണ്ടേഷൻ കൂട്ടായ്മ 2009ലാണ് സ്ഥാപിതമായത്. ...
ദുബൈ: ജാമിഅ മദീനത്തുന്നൂർ - മർകസ് ഗാർഡൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ പ്രിസം ഫൗണ്ടേഷൻ ഗ്ലോബൽ കൗൺസിൽ 2023-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രിസം ഗ്ലോബൽ കൗൺസിൽ ചെയർമാനായി യഹ്യ ഖലീൽ നൂറാനി ജിദ്ദ, ജനറൽ സെക്രട്ടറിയായി മുജീബ് നൂറാനി ഷാർജ, ഫിനാൻസ് സെക്രട്ടറിയായി ഇർഫാൻ നൂറാനി ഖത്തർ, എക്സി. സെക്രട്ടറിയായി സുബൈർ നൂറാനി ദുബൈ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: സയ്യിദ് സുഹൈർ നൂറാനി ദുബൈ, മുനീബ് നൂറാനി ലണ്ടൻ, നൗഷാദ് നൂറാനി കുവൈത്ത്, നിസാമുദ്ദീൻ നൂറാനി ദുബൈ, ബഷീർ നൂറാനി ജിദ്ദ, ശാഫി നൂറാനി അജ്മാൻ(സെക്രട്ടറിമാർ) സുഫൈൽ നൂറാനി ദുബൈ , സിദ്ദീഖ് നൂറാനി ഖത്തർ, മഹ്ദി നൂറാനി ലിത്വാനിയ, അശ്റഫ് നൂറാനി കാനഡ, ബദ്റുദ്ദീൻ നൂറാനി ബെർലിൻ, മുഹമ്മദ് ഖലീൽ നൂറാനി അമേരിക്ക, ജരീർ നൂറാനി മാലി, ശാക്കിർ നൂറാനി തുർക്കി(എക്സിക്യൂട്ടീവ്സ്).
ദുബൈയിൽ നടന്ന കൗൺസിൽ മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മാനവികതയുടെ പ്രത്യയശാസ്ത്രമായ ഖുര്ആൻ മനുഷ്യരെ ആന്തരികമായി സംസ്കരിക്കുന്നതോടൊപ്പം ബഹുസ്വരത നിലനിര്ത്തി ഒന്നായി മുന്നോട്ട് പോവാൻ ലോകത്തോട് നിരന്തരം ഉൽബോധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മർകസ് ഗ്ലോബൽ കൗൺസിൽ സി. ഇ. ഒ സിപി ഉബൈദുല്ല സഖാഫി, മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി, പ്രിസം ചെയർമാൻ സുഹൈറുദ്ദീൻ നൂറാനി സംബന്ധിച്ചു.
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രിസം ഫൗണ്ടേഷൻ കൂട്ടായ്മ 2009ലാണ് സ്ഥാപിതമായത്. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഫൗണ്ടേഷൻ സജീവമായി നേതൃത്വം നൽകുന്നുണ്ട്. ഭാരവാഹികൾക്കും അംഗങ്ങൾക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആശംസകൾ നേർന്നു.