'ഇസ്നാദ്-23': സഖാഫി സ്കോളേഴ്സ് സമ്മിറ്റ് നാളെ ആരംഭിക്കും
ലോകത്തിന്റെ വിവിധയിടങ്ങളിൽ സേവനം ചെയ്യുന്ന പതിനായിരത്തിലധികം പണ്ഡിതർ സംബന്ധിക്കും. ...
ലോകത്തിന്റെ വിവിധയിടങ്ങളിൽ സേവനം ചെയ്യുന്ന പതിനായിരത്തിലധികം പണ്ഡിതർ സംബന്ധിക്കും. ...
കോഴിക്കോട്: മർകസ് കോളേജ് ഓഫ് ശരീഅഃയിൽ നിന്നും പഠനം പൂർത്തിയാക്കിയ സഖാഫി പണ്ഡിതരുടെ സമ്പൂർണ സംഗമം 'ഇസ്നാദ്-23' നാളെ ആരംഭിക്കും. മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന സമ്മിറ്റിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ സേവനം ചെയ്യുന്ന പതിനായിരത്തിലധികം പണ്ഡിതർ സംബന്ധിക്കും. 1985ലെ ആദ്യ ബാച്ച് മുതൽ 2022ൽ പഠനംപൂർത്തിയാക്കിയ സഖാഫികൾ വരെ ഒരുമിച്ചുകൂടുമെന്നത് ഈ സംഗമത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ടിക്കുന്നവരും ഇവർക്കിടയിലുണ്ട്.
നാളെ രാവിലെ 10ന് ആരംഭിക്കുന്ന സമ്മിറ്റ് കെകെ അഹ്മദ് കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും. മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. പ്രസ്ഥാനം, കർമം, ആത്മീയം, ചരിത്രം, പദ്ധതി, സന്ദേശം തുടങ്ങിയ സെഷനുകളിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ശാഫി സഖാഫി മുണ്ടമ്പ്ര തുടങ്ങിയവർ വിഷയമവതരിപ്പിക്കും.
വി.പി.എം ഫൈസി വില്യാപള്ളി, കെഎം അബ്ദുറഹ്മാൻ മുസ്ലിയാർ, വിടി അഹ്മദ് കുട്ടി മുസ്ലിയാർ, സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, സുലൈമാൻ സഖാഫി മാളിയേക്കൽ, അലവി സഖാഫി കൊളത്തൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദ് കുഞ്ഞി സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എച്ച് ഇസ്സുദ്ദീൻ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം, പികെഎം സഖാഫി ഇരിങ്ങല്ലൂർ, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം സംബന്ധിക്കും. 1985 മുതൽ 2009 ബാച്ച് വരെയുള്ള സഖാഫികളാണ് നാളെ നടക്കുന്ന സമ്മിറ്റിൽ പങ്കെടുക്കുക. നേരത്തെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർ രാവിലെ 9 30 ന് റിപ്പോർട്ട് ചെയ്യണമെന്നും സ്പോർട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടാവുമെന്നും സഖാഫി ശൂറ ഓഫീസ് അറിയിച്ചു. വിവരങ്ങൾക്ക് 9846311199