മർകസ് സനദ്ദാന ആത്മീയ സമ്മേളനം: ഫണ്ട് സമാഹരണത്തിന് തുടക്കമായി
ഖത്തർ ആർ ഇ സി മൻസൂറ യൂണിറ്റ് മർകസ് ലുലു പെയിന്റിങ് സെന്റർ ഉടമ സൈദലവി ഹാജി തൃത്താലയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങിയാണ് സമാഹരണത്തിന് തുടക്കം കുറിച്ചത്. ...
മർകസ് സമ്മേളന ഫണ്ട് ഉദ്ഘാടനം സൈദലവി ഹാജി തൃത്താലയിൽ സ്വീകരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവ്വഹിക്കുന്നു.
Markaz Live News
February 17, 2023
Updated
കോഴിക്കോട്: മർകസ് സനദ്ദാന ആത്മീയ സമ്മേളനത്തിന്റെ വിജയകമായ നടത്തിപ്പിന് സ്നേഹജനങ്ങൾ നൽകാറുള്ള ഫണ്ട് സമാഹരണം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഖത്തർ ആർ ഇ സി മൻസൂറ യൂണിറ്റ് മർകസ് ലുലു പെയിന്റിങ് സെന്റർ ഉടമ സൈദലവി ഹാജി തൃത്താലയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങിയാണ് സമാഹരണത്തിന് തുടക്കം കുറിച്ചത്.
മാർച്ച് രണ്ടിന് നടക്കുന്ന സനദ്ദാന ആത്മീയ സമ്മേളനത്തിൽ ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കി കർമരംഗത്ത് സജീവമായ 532 സഖാഫി പണ്ഡിതരാണ് ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമത്തോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാവും. ആഗോള കീർത്തിനേടിയ ഈ സംഗമത്തിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളുമടക്കം ധാരാളം പണ്ഡിതർ എല്ലാവർഷവും മർകസിൽ എത്താറുണ്ട്. വൈകുന്നേരം നടക്കുന്ന സനദ് ദാനത്തിനും ആത്മീയ സമ്മേളനത്തിനും ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നൽകും. വിവിധ സുന്നി സംഘടനാ സ്ഥാപനങ്ങളും യൂണിറ്റുകളും കേന്ദ്രീകരിച്ച് സമ്മേളനത്തിന്റെ പ്രചാരണം നടത്തണമെന്നും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി സമ്മേളനം വിജയകരമാക്കണമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു.