മർകസ് സപ്തദിന അവധിക്കാല ക്യാമ്പിന് അപേക്ഷിക്കാം
ഓരോ പ്രായത്തിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ സംവിധാനിച്ച ക്യാമ്പിന് ആറ് ബാച്ചുകൾ ആണുള്ളത്. ...

ഓരോ പ്രായത്തിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ സംവിധാനിച്ച ക്യാമ്പിന് ആറ് ബാച്ചുകൾ ആണുള്ളത്. ...
കോഴിക്കോട്: യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കാരന്തൂർ മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന 'വേനൽമഴ' അവധിക്കാല ക്യാമ്പ് ഏപ്രിൽ രണ്ടിന് ആരംഭിക്കും. ഔപചാരിക വിദ്യാഭ്യാസ പ്രക്രിയകളിൽ നിന്ന് മാറി കളികളിലൂടെയും വിനോദങ്ങളിലൂടെയും വ്യത്യസ്ത മേഖലകളെ പരിചയപ്പെടാനും അതുൾക്കൊള്ളാനും കുട്ടികളെ പ്രാപ്തമാക്കുന്നതാണ് എഴുദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പ്. വിവിധ മേഖലകളിലെ പ്രമുഖർ ക്യാമ്പിന് നേതൃത്വം നൽകും. ധാർമിക മൂല്യങ്ങൾ, കല, കായികം, കരകൗശലം, വിനോദം, ജീവിത ശൈലി, സ്ക്രീൻ അഡിക്ഷൻ, ആശയവിനിമയം, പഠന ശേഷി, അഭിരുചി, വ്യക്തിത്വ രൂപീകരണം തുടങ്ങിയ നിരവധി വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖരുമായി ഒരാഴ്ച്ചക്കാലമുള്ള പഠന, സംവാദ, പര്യവേക്ഷണ അനുഭവമായിരിക്കും 'വേനൽമഴ'
നാലാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. ഓരോ പ്രായത്തിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ സംവിധാനിച്ച ക്യാമ്പിന് ആറ് ബാച്ചുകൾ ആണുള്ളത്. ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന ക്യാമ്പ് മെയ് 23 ഓടെ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് മർകസ് ഇഹ്റാം ഓഫീസിൽ നേരിട്ടോ 8714141122, 8891000166 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved