കുവൈത്ത് സിറ്റി: മലബാർ ജില്ലകളിലെ കാലങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഇനിയും വൈകുന്നത് നീതീകരിക്കാൻ കഴിയാത്തതാണെന്ന് മർകസ് ഒമാൻ ചാപ്റ്റർ ജനറൽ കൗൺസിൽ വിലയിരുത്തി. തെക്കൻ ജില്ലകളിലെ വിദ്യാർഥികൾ സൗജന്യമായി പഠിക്കുമ്പോൾ മലബാറിലെ വിശേഷിച്ച് മലപ്പുറം ജില്ലയിലെ പകുതിയോളം വിദ്യാർഥികൾക്ക് പഠനം നിഷേധിക്കപ്പെടുകയോ സ്വകാര്യ സ്കൂളുകളെ ആശ്രയിക്കേണ്ടിയോ വരുന്നത് ദൗർഭാഗ്യകരവും നീതി നിഷേധവുമാണ്. മാർജിനൽ ഇൻഗ്രിമെന്റിലൂടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന സീറ്റ് വർധനവ് ഒരിക്കലും പ്രശ്ന പരിഹാരമോ ഫലപ്രദമായ നടപടിയോ അല്ല. ക്ലാസുകളിൽ കുട്ടികളെ കുത്തിനിറക്കുന്നത് പഠനത്തെയും ചിന്തകളെയും സാരമായി ബാധിക്കുന്നുമുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിലും മലബാർ നിരവധി അസമത്വങ്ങളാണ് നേരിടുന്നത്. വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് മികച്ച പുരോഗതി ഉണ്ടാക്കുന്നതിൽ വിജയിച്ച നിലവിലെ സർക്കാർ, മലബാറിനോടുള്ള ഈ വിവേചനം അവസാനിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അല്ലാത്തപക്ഷം സർക്കാറിന്റെ കണ്ണുതുറപ്പിക്കാൻ വലിയതോതിലുള്ള ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
2023-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ കൗൺസിൽ തിരഞ്ഞെടുത്തു. ഉമർ ഹാജി മത്ര (പ്രസിഡന്റ്), നിസാർ കാമിൽ സഖാഫി (ജന. സെക്രട്ടറി), മുഹമ്മദ് ഇച്ച അൽ ഖുവൈർ (ഫൈനാൻസ് സെക്രട്ടറി), ഹബീബ് അശ്റഫ് (വർക്കിംഗ് സെക്രട്ടറി), റഫീഖ് ധർമടം (ഡെപ്യൂട്ടി സെക്രട്ടറി), സപ്പോർട്ട് ആൻഡ് സർവീസ് പ്രസിഡന്റ്: റഫീഖ് സഖാഫി, സെക്രട്ടറി: റഫീഖ് ധർമടം, എക്സലൻസി ആൻഡ് ഇന്റർസ്റ്റേറ്റ് പ്രസിഡന്റ്: നിസാർ ഹാജി, സെക്രട്ടറി: മുഹമ്മദ് റാസിഖ്, പി ആർ ആൻഡ് മീഡിയ പ്രസിഡന്റ്: നജ്മുസ്സാഖിബ്, സെക്രട്ടറി: നിശാദ് ഗുബ്ര. നോളജ് പ്രസിഡന്റ്: മുഹമ്മദ് ഫാറൂഖ്, സെക്രട്ടറി: അബ്ദുൽ മജീദ് കുപ്പാടിത്തറ. ക്യാബിനറ്റ് അംഗങ്ങൾ: ശഫീഖ് ബുഖാരി, മുസ്തഫ കാമിൽ സഖഫി, അബ്ദുൽ ഹമീദ് ചാവക്കാട്, സുലൈമാൻ സഅദി സലാല, സാദിഖ് സീബ് (കെ സി എഫ്), സയ്യിദ് അബ്ദുൽ വഹാബ് തങ്ങൾ ജിഫ്രി (ആർ എസ് സി), മുഹമ്മദ് അറേബ്യൻ, മനാഫ് അൽ ഖുവൈർ, എസ് മുഹമ്മദ് ഇച്ച ബർക.
ചാപ്റ്റർ പ്രസിഡന്റ് ഉമർ ഹാജി മത്രയുടെ അധ്യക്ഷതയിൽ ജനറൽ കൗൺസിൽ സി പി സിറാജ് സഖാഫി ഉദ്ഘാടനം ചെയ്തു. പുനഃസംഘടനക്ക് ഐ സി എഫ് ഇന്റർനാഷനൽ കമ്മിറ്റി പ്ലാനിംഗ് ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് സഖാഫി മമ്പാട് നേതൃത്വം നൽകി. നിസാർ സഖാഫി, ശഫീഖ് ബുഖാരി, മുഹമ്മദ് റാസിഖ് ഹാജി, റഫീഖ് സഖാഫി, മുഹമ്മദ് അലി സഖാഫി കിനാലൂര്, സുലൈമാന് സഅദി, സ്വാദിഖ് സുള്ളിയ, മുനീബ്, ഹബീബ് അശ്റഫ്, റഫീഖ് ധർമടം സംസാരിച്ചു.