മദീന: നാൽപത്തിയഞ്ചു വർഷമായി രാജ്യത്തും പുറത്തും വ്യാപിച്ചു കിടക്കുന്ന വിദ്യഭ്യാസ-സാമൂഹിക സേവനങ്ങൾകൊണ്ട് സജീവമായ മർകസിന്റെ സന്ദേശങ്ങളും പദ്ധതികളും ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിനുമായി രൂപീകരിക്കപ്പെട്ട മർകസ് ഗ്ലോബൽ കൗൺസിലിന് പുതിയ നേതൃത്വം. കഴിഞ്ഞദിവസം നടന്ന ഗ്ലോബൽ അസംബ്ലിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരാണ് 2023-2025 വർഷത്തെ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെയാണ് മർകസ് ഇന്നത്തെ വികസിത രൂപത്തിലേക്ക് എത്തിയതെന്നും സമൂഹത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട് പ്രവർത്തിച്ച് മികച്ച വിജയങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ സഖാഫി തിരുവത്ര, യുഎഇ(ചെയർമാൻ) അബ്ദുൽ ഗഫൂർ വാഴക്കാട് കെഎസ്എ (ജനറൽ കൺവീനർ) അബ്ദുൽ കരീം ഹാജി മേമുണ്ട ഖത്വർ (ഫിനാൻസ്) പ്രധാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.
കാബിനറ്റ് അംഗങ്ങൾ: സയ്യിദ് ആറ്റക്കോയ തങ്ങൾ യുഎഇ, ഉമർ ഹാജി ഒമാൻ(വൈസ് ചെയർമാൻ), നിസാർ സഖാഫി ഒമാൻ, അഡ്വ. തൻവീർ(പ്ലാനിങ്), മുസ്തഫ ദാരിമി യുഎഇ, അശ്റഫ് കൊടിയത്തൂർ കെഎസ്എ(സപ്പോർട്ട് & സർവ്വീസ്), അബ്ദുൽ കരീം എംസി ബഹ്റൈൻ, അബ്ദുൽ ഹമീദ് ഈശ്വരമംഗലം യുഎഇ (എക്സലൻസി & ഇന്റർസ്റ്റേറ്റ്), ശരീഫ് കാരശ്ശേരി യുഎഇ, അബ്ദുൽ അസീസ് സഖാഫി മമ്പാട് യുഎഇ (പി ആർ & മീഡിയ), അലവി സഖാഫി തെഞ്ചേരി കുവൈത്ത്, മുജീബ് ഏആർ നഗർ കെഎസ്എ (നോളേജ്).
സയ്യിദ് ഹബീബ് തങ്ങൾ, (കെ എസ് എ), എ കെ അബൂബക്കർ മിസ്ലിയാർ (യൂ എ ഇ), അബ്ദുൽ ഹക്കീം ദാരിമി (കുവൈറ്റ്), കുറ്റൂർ അബ്ദുറഹ്മാൻ ഹാജി (യൂ എ ഇ), വി പി കെ അബൂബക്കർ ഹാജി (ബഹ്റൈൻ), മുഹ്യിദ്ധീൻ ഷാ ഫൈസി (യൂറോപ്പ്), സകരിയ്യ ശാമിൽ ഇർഫാനി (യൂ എ ഇ), അബ്ദുൽ ഹമീദ് പരപ്പ, അബൂബക്കർ ഹാജി, റൈസ്കോ (കെ എസ് എ) എന്നിവരെ ഹോണററി കാബിനറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു. മർകസിന്റെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റത്തിന് ഊർജം പകരാനും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും ഗ്ലോബൽ കൗൺസിൽ നേതൃത്വത്തിന് സാധിക്കട്ടെ എന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആശംസിച്ചു.