ഇഹ് യാഉസ്സുന്ന ലൈബ്രറി ഉദ്ഘാടനം ചെയ്തു

മർകസ് ശരീഅത്ത് കോളജ് വിദ്യാർഥി യുണിയൻ ഇഹ് യാഉസ്സുന്ന ലൈബ്രറിയുടെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്ല്യാപള്ളി നിർവ്വഹിക്കുന്നു.
മർകസ് ശരീഅത്ത് കോളജ് വിദ്യാർഥി യുണിയൻ ഇഹ് യാഉസ്സുന്ന ലൈബ്രറിയുടെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്ല്യാപള്ളി നിർവ്വഹിക്കുന്നു.
കാരന്തൂർ: മതപണ്ഡിതരുടെയും വിദ്യാർഥികളുടെയും പ്രധാന ദൗത്യം ദീനീ പ്രബോധനം ആയിരിക്കണമെന്നും അത് സാധ്യമാക്കാൻ ആഴത്തിലുള്ള പഠനവും പരന്ന വായനയും അനിവാര്യമാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്ല്യാപള്ളി പറഞ്ഞു. മർകസ് ശരീഅത്ത് കോളജ് വിദ്യാർഥി യുണിയൻ ഇഹ്യാഉസ്സുന്ന ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സയ്യിദ് അഹ്മദ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. മർകസ് മുദരിസ് കൊട്ടുക്കര മുഹ്യിദ്ധീൻ സഅദി സംബന്ധിച്ചു. സെക്രട്ടറി ഹാഫിള് ഷറഫുദ്ദീൻ സ്വാഗതവും ലൈബ്രറി കൺവീനർ ഹസൻ അലി പറപ്പൂർ നന്ദിയും പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved