മുഹമ്മദ് നൂറാനിക്ക് മുംബൈ ഐ.ഐ.പി.സി. ൽ നിന്ന് ഡോക്ടറേറ്റ്

മർകസ് ഗാർഡൻ : മുംബൈയിലെ പ്രശസ്തമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസിൽ നിന്നും മുഹമ്മദ് നൂറാനി വള്ളിത്തോട് ഡോക്ടറേറ്റ് നേടി. മർകസിനു കീഴിൽ പൂനൂർ ജാമിഅ മദീനതുന്നൂറിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ഏഴുവർഷത്തെ ഇന്റഗ്രേറ്റഡ് ബാച്ചിലർ പ്രോഗ്രാം പൂർത്തീകരിച്ചു. ശേഷം മുംബൈ ഐ.ഐ.പി.എസി.ൽ നിന്ന് പോപുലേഷൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പോപുലേഷൻ സ്റ്റഡീസിൽ "ഇന്ത്യയിലെ മുതിർന്നവർക്കിടയിലെ വിഷാദ രോഗലക്ഷണങ്ങളുടെയും കോഗ്നിറ്റീവ് വൈകല്യത്തിന്റെയും ജീവിതകാല സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ" എന്ന വിഷയത്തിലായിരുന്നു റിസർച്ച്.
അന്താരാഷ്ട്ര സയന്റിഫിക് ജേണലുകളിൽ നൂറ്റിഇരുപത് ഗവേഷണ പ്രബന്ധങ്ങൾ ഇതിനധികം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനേഴ് എച്ച്.ഇന്റക്സോടെ ആയിരത്തിലധികം സൈറ്റേഷൻ കരസ്ഥമാക്കിയ ശ്രദ്ധേയ പഠനങ്ങളാണിവ. ജെറണ്ടോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക ഡൈവേഴ്സിറ്റി ഫെല്ലോ 2022 അവാർഡ് ജേതാവ് കൂടിയാണ് മുഹമ്മദ് നൂറാനി .IHEPA,IASSH,IASP, IUSSP അടക്കം ദേശീയ - അന്തർദേശീയ അകാദമിക് കോൺഫറൻസുകളിൽ പ്രബന്ധങ്ങളവതരിപ്പിചിട്ടുണ്ട്.
കണ്ണൂർ വള്ളിത്തോട് സ്വദേശികളായ അബ്ദുറഹ്മാൻ - വാഹിദ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂർ ചെയർമാൻ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ - റെക്ടർ ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved