അനുധാവനത്തിന്റെ ആനന്ദം ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു
ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി രചിച്ച 'The joy of intelectuals' ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്്ലാമിക് അണ്ടര്‍സ്റ്റാന്‍ഡിംഗ് മലേഷ്യയുടെ ചേയര്‍മാന്‍ ദാതോ നൂര്‍ മുഹമ്മദ് മനൂട്ടി മലേഷ്യന്‍ പോലീസിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അയ്യൂബ് ഖാന് ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്യുന്നു
Markaz Live News
October 03, 2023
Updated
നോളജ്സിറ്റി: മലയാളത്തില്‍ പ്രസിദ്ധീകൃതമായ ഇസ്്ലാമിക സാഹിത്യങ്ങളില്‍ ബെസ്റ്റ്സെല്ലറായ 'അനുധാവനത്തിന്റെ ആനന്ദ'ത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം 'The joy of intelectuals' പ്രകാശനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി രചിച്ച ഗ്രന്ഥം മര്‍കസ് നോളജ് സിറ്റിയിലെ പ്രസാധക വിഭാഗമായ മലൈബാര്‍ പ്രസ്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ വെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്്ലാമിക് അണ്ടര്‍സ്റ്റാന്‍ഡിംഗ് മലേഷ്യയുടെ ചെയര്മാന് ദാതോ നൂര്‍ മുഹമ്മദ് മനൂട്ടി മലേഷ്യന്‍ പോലീസിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അയ്യൂബ് ഖാന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്. യു കെയിലെ കരീമ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. മുഷറഫ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയത്.
2021ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ 10,000ത്തിലധികം കോപ്പികളാണ് വിതരണം ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്, കന്നട എന്നീ ഭാഷകളിലും പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഉര്‍ദു, അറബി ഭാഷകളില്‍ കൂടി ഉടന്‍ പുറത്തിറങ്ങുമെന്നും പ്രസാധകര് അറിയിച്ചു.