സ്ട്രോക്ക്; നോളജ് സിറ്റിയില്‍ രണ്ട് ദിവസത്തെ സൗജന്യ പ്രതിരോധ- ചികിത്സാ ക്യാമ്പിന് നാളെ തുടക്കം

കോഴിക്കോട്: സ്ട്രോക്ക് സാധ്യതാ റിസ്ക് ഘടകങ്ങളുള്ളവര്‍ക്കും നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും നോളജ് സിറ്റിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളി, ശനി (ഒക്ടോബര്‍ 27, 28) ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മര്‍കസ് നോളജ് സിറ്റിയിലെ മെഡിക്കല്‍ കോളജില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ പ്രമുഖ ഡോക്ടര്‍മാരായ ഡോ. ഒ കെ എം അബ്ദുര്റഹിമാന്, ഡോ. മുജീബ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
ക്യാമ്പില്‍ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായിരിക്കും. അതോടൊപ്പം, ക്യാമ്പില്‍ അഡ്മിറ്റ് ചികിത്സ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്കും ബുക്കിംഗിനും: 6235998811.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved