മുത്ത് നബി മെഗാ ക്വിസ്: ഹാട്രിക് വിജയവുമായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍

SSF കേരളയുടെ മുത്ത് നബി മെഗാ ക്വിസിൽ വിജയികളായ മര്‍കസ് ലോ കോളജ് വിദ്യാര്തികളായ അല്‍ വാരിസ് സല്മാന് അബ്ദുല്‍ അസീസ്, അല്‍ വാരിസ് മിഹ്ജഅ് അഹ്മദ്
SSF കേരളയുടെ മുത്ത് നബി മെഗാ ക്വിസിൽ വിജയികളായ മര്‍കസ് ലോ കോളജ് വിദ്യാര്തികളായ അല്‍ വാരിസ് സല്മാന് അബ്ദുല്‍ അസീസ്, അല്‍ വാരിസ് മിഹ്ജഅ് അഹ്മദ്
നോളജ് സിറ്റി: എസ് എസ് എഫ് കേരള കണ്ണൂരില്‍ വെച്ച് നടത്തിയ മുത്ത് നബി മെഗാ ക്വിസ് സംസ്ഥാന തല മത്സരത്തില്‍ ഹാട്രിക് വിജയവുമായി മര്‍കസ് ലോ കോളജ് വിദ്യാര്തികള്. മര്‍കസ് ലോ കോളജിലെ അവസാന വര്‍ഷ ബി ബി എ, എല്‍ എല്‍ ബി വിദ്യാര്‍ഥികളായ അല്‍ വാരിസ് സല്മാന് അബ്ദുല്‍ അസീസ്, അല്‍വാരിസ് മിഹ്ജഅ് അഹ്മദ് എന്നിവരുടെ ടീമാണ് ക്യാമ്പസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. വര്‍ഷങ്ങളായി വ്യത്യസ്ത ക്വിസ് മത്സരങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഇരുവരും. സാഹിത്യോത്സവ് ഉള്‍പ്പെടെയുള്ള നിരവധി ക്വിസ് മത്സരങ്ങളില്‍ ഇവര്‍ മികച്ച നേട്ടം കരസ്ഥമാക്കിയിരുന്നു.
ചിട്ടയാര്‍ന്ന തയ്യാറെടുപ്പും വായനയുമാണ് തങ്ങളെ വിജയത്തിന് പര്യാപ്തമാക്കിയതെന്ന് ഇരുവരും പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് വിദ്യാര്‍ഥികള്‍ കൂടിയാണ് ഇരുവരും.
ജേതാക്കളെ മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു പിള്ള, വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട്, സ്റ്റാഫ് കൗണ്‍സില്‍ എന്നിവര്‍ അനുമോദിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved