ഡോ. മുഹമ്മദ് നൂറാനി പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അമേരിക്കയിൽ

കോഴിക്കോട്: അമേരിക്കയിലെ പെൻസിൽവാനിയ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യൂമൻ ഡെവലപ്മെൻറ് ആൻഡ് ഫാമിലി സ്റ്റഡീസിനു കീഴിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (PDF) പ്രോഗ്രാമിന് ഡോ.മുഹമ്മദ് നൂറാനി വള്ളിത്തോട് ജോയിൻ ചെയ്തു. മൾട്ടിപ്പിൾ പ്രൊജക്ടായാതിനാൽ സാൻഫ്രാൻസിസ്കോയിലെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലും യൂനിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിലുമാണ് തുടർ ഗവേഷണം നടക്കുക .യു.എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സർവീസിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആണ് നാലുവർഷത്തെ പ്രോഗ്രാമിന് പൂർണ്ണമായും ഫണ്ടിംഗ് ചെയ്യുന്നത്. പ്രൊഫസർ ഡേവിഡ് അൽമീദയടെയും സൂമി ലീയുടെയും മേൽനോട്ടത്തിലാണ് ഗവേഷണം. മുംബൈയിലെ പ്രശസ്തമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ പോപ്പുലേഷൻ സയൻസിൽ നിന്നാണ് അദ്ദേഹം പി.എച്ച്.ഡി. കരസ്ഥമാക്കിയിട്ടുള്ളത്. പോപ്പുലേഷൻ സ്റ്റഡീസിൽ "ഇന്ത്യയിലെ മുതിർന്നവർക്കിടയിലെ വിഷാദ രോഗലക്ഷണങ്ങളുടെയും കോഗ്നിറ്റീവ് വൈകല്യത്തിന്റെയും ജീവിതകാല സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ" എന്ന വിഷയത്തിലായിരുന്നു റിസർച്ച്. അന്താരാഷ്ട്ര പ്രാധാന്യമുള്ള സയൻറിഫിക് ജേണലുകളിൽ 110 ലധികം ഗവേഷണ പഠനങ്ങൾ പ്രസിദ്ധീകരിച്ച ഡോ.മുഹമ്മദ് നൂറാനിയുടെ വർക്കുകൾക്ക് 1300 ലധികം സൈറ്റേഷനും 20 എച്ച്-ഇൻഡക്സും ലഭിച്ചിട്ടുണ്ട്. 2022 ലെ ജെറൊന്റോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക ഡൈവേഴ്സിറ്റി അവാർഡ്, കെ.പി. പദക് മെമ്മോറിയൽ ബെസ്റ്റ് പേപ്പർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ - റെക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved