കോഴിക്കോട് : മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് അലുംനി അത്ഖ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ്ണ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കോണ്‍ഫാബ് 2.0 നാളെ (ബുധന്‍) മര്‍കസില്‍ വെച്ച് നടക്കും. മര്‍കസ് ഹിഫ്ളില്‍ പഠനം നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അത്ഖയുടെ വാര്‍ഷിക സംഗമമാണ് കോണ്‍ഫാബ്. രാവിലെ 09.30 ന് ആരംഭിക്കുന്ന സംഗമം ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര് ആധ്യക്ഷം വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ഡയറക്ടര്‍ ജനറലുമായ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന ജാമിഅ മര്‍കസ് റെക്ടര്‍ ഡോ.എം.എ.എച്ച് അസ്ഹരി മെന്റേഴ്സ് ടോക്കിന് നേതൃത്വം നല്‍കും. അത്ഖ ജനറല്‍ സെക്രട്ടറി ഹാഫിസ് അബ്ദുസമദ് സഖാഫി മൂര്‍ക്കനാട് അത്ഖ വിഷന്‍ മിഷന് അവതരിപ്പിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സെഷനില്‍ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തും ആയിരത്തിഅഞ്ഞൂറിലധികം വരുന്ന ഹാഫിളുകള്‍ സംഗമിക്കുന്ന ചടങ്ങില്‍ വിശുദ്ധ ഖുര്‍ആന്‍ ഉള്‍ക്കൊണ്ട് ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഖുര്‍ആനിക മേഖലയില്‍ അവര്‍ പാലിക്കേണ്ട ചിട്ടകളെ കുറിച്ചും ഉസ്താദ് സംസാരിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ സി ഇ ഒ ഉബൈദുല്ല സഖാഫി, ചിയ്യൂര് മുഹമ്മദ് മുസ് ലിയാര്‍, ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി, ഖാരിഅ് ബശീര്‍ സഖാഫി, മര്‍കസ് സെന്‍ട്രല്‍ അലുംനി സെക്രട്ടറി സ്വാദിഖ് കല്‍പ്പള്ളി സംബന്ധിക്കും. തുടര്‍ന്ന നടക്കുന്ന വിന്നേഴ്സ് ടോക്കില്‍ ഹാഫിസ് ഹാരിസ് ഫാളിലി പൂക്കോട്ടുംപാടം, ഹാഫിസ് ശമീര്‍ അസ്ഹരി ചേറൂര്, ഹാഫിസ് ഉബൈദ് ഇസ്മാഈല്‍ കംബ്ലക്കാട് എന്നിവര്‍ സംസാരിക്കും.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved