നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് റമസാന്‍ മാസത്തിലും അനുബന്ധമായും നടക്കുന്ന 'റമസാനുല് വിസാല്' ക്യാമ്പയിന് രൂപമായി. റമസാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങുന്ന വിശ്വാസികള്‍ക്കായി ഫിബ്രുവരി 22, 23, 24, 25 തീയതികളില്‍ സംഘടിപ്പിക്കുന്ന സിറ്റി നസ്വീഹ പ്രഭാഷണ പരമ്പരയോടെയാണ് ക്യാമ്പയിന് തുടക്കമാകുന്നത്. 22ന് സയ്യിദ് വി പി എ ദാരിമി ആട്ടീരിയും 23ന് ഇബ്റാഹീം സഖാഫി താത്തൂരും 24ന് ദേവര്‍ശോല അബ്ദുസ്സലാം മുസ്്ലിയാരും പ്രഭാഷണം നടത്തും. സമാപന ദിവസമായ 25ന് നടക്കുന്ന 'ശബ്ബേ ബറാഅ' ആത്മീയ സംഗമത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംസാരിക്കും.
തുടര്‍ന്ന്, 'ടോക് ഓഫ് ഹോപ്' വിളംബര സംഗമം, റമസാന്‍ സുഭാഷിതം, 'മാഇള' പ്രഭാഷണ പരമ്പര, 'സുഹ്ബ' ആത്മീയ ക്യാമ്പ്, 'കാളിമ' ഖത്മുല് ബുര്‍ദ, ഹല്‍വ ചില്ല, ഇഅ്തികാഫ് ജല്‍സകള്‍, മജ്ലിസുര്റൂഹ്, സാഅത്തുല്‍ ഇജാബ, റമസാന്‍ 10ന് വനിതകള്‍ക്ക് മാത്രമായി 'മുല്‍തഖല്‍ മുഅ്മിനാത്ത്', ഭിന്നശേഷിക്കാര്‍ക്കായി മാഇദത്തുല്‍ ഹിമം, പ്രസ്ഥാനിക നേതാക്കള്‍ക്കായി മാഇദത്തുല്‍ ഖാദ, മാഇദത്തുല്‍ കറാമ, രക്ഷിതാള്ക്കായി മാഇദത്തുല്‍ മഹബ്ബ, ഖാഫിലത്തുല് ഫുതൂഹ് തുടങ്ങിയ പരിപാടികളാണ് ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ചുകൊണ്ട് നടക്കുക.
റമസാന്‍ 17ാം രാവില്‍ നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനവും ഗ്രാന്‍ഡ് ഇഫ്താറുമാണ് ശ്രദ്ദേയമായ പരിപാടി.
ഖുര്‍ആന്‍ കൊണ്ട് അനുഗ്രഹീതമായ റമസാനില്‍ ഖുര്‍ആന്‍ പാരായത്തിനും പഠനത്തിനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 20 ദിവസം നീണ്ടുനില്‍ക്കുന്ന 'അകപ്പൊരുള്‍' ഖുര്‍ആന്‍ ക്ലാസ്സ്, പാരായണം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിത്യേനെ രണ്ട് സമയത്ത് നടക്കുന്ന മശ്ഖുല്‍ ഖുര്‍ആന്‍, ഖിറാഅത്ത് മുത്തസിലാക്കി പ്രമുഖ ഖാരിഉകളില്‍ നിന്ന് സനദ് നേടാനായി സാവിയത്തു ഹഫ്സ്, തജ് വീദ് പഠനത്തിനായി സാവിയത്തുശ്ശാത്വിബിയ്യ- സാവിയത്തുല്‍ ജസരിയ്യ, വിദ്യാര്‍ഥികള്‍ക്കായി തര്‍തീല്‍ തുടങ്ങിയവയാണ് സജ്ജീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ക്യാമ്പയിന് പ്രഖ്യാപനം നടത്തിയത്.