സിറ്റി നസ്വീഹ പ്രഭാഷണ പരമ്പരക്ക് തുടക്കമായി; ഇബ്റാഹീം സഖാഫി താത്തൂര്‍ ഇന്ന് പ്രഭാഷണം നടത്തും
നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന സിറ്റി നസ്വീഹയില് സയ്യിദ് വി പി എം ദാരിമി ആട്ടീരി പ്രഭാഷണം നടത്തുന്നു.
നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന സിറ്റി നസ്വീഹയില് സയ്യിദ് വി പി എം ദാരിമി ആട്ടീരി പ്രഭാഷണം നടത്തുന്നു.
നോളജ് സിറ്റി: വിശുദ്ധ റമസാന്‍ മുന്നോടിയായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടത്തുന്ന സിറ്റി നസ്വീഹ പ്രഭാഷണ പരമ്പര ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ(വ്യാഴം) പ്രമുഖ പ്രഭാഷകന്‍ സയ്യിദ് വി പി എം ദാരിമി ആട്ടീരി പ്രഭാഷണം നടത്തി. ഹംസ മുസ്്ലിയാര്‍ കളപ്പുറം അധ്യക്ഷത വഹിച്ചു.
രണ്ടാം ദിവസമായ ഇന്ന് (വെള്ളി) ഇബ്റാഹീം സഖാഫി താത്തൂരും മൂന്നാം ദിവസമായ നാളെ(ശനി) ദേവര്‍ശോല അബ്ദുസ്സലാം മുസ്്ലിയാരും പ്രഭാഷണം നടത്തും. തുടര്‍ന്ന്, ബറാഅത്ത് രാവായ ഞായറാഴ്ച നടക്കുന്ന ശബ്ബെ ബറാഅഃ ആത്മീയ സംഗമത്തിന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും. വൈകിട്ട് 7 മുതല്‍ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് പ്രഭാഷണവും ആത്മീയ സംഗമവും നടക്കുന്നത്.
ഉദ്ഘാടന ദിവസമായ ഇന്നലെ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അലിക്കുഞ്ഞി മുസ്്ലിയാര്‍, ശറഫുദ്ദീന്‍ കളപ്പുറം സംസാരിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി പ്രാര്‍ഥന നടത്തി. ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. സയ്യിദ് നിസാം റഹ്മാന്, എം കെ ശൗഖത്തലി, ഡോ. അബ്ദുര്‍റഹ്മാന്‍ ചാലില്‍ സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved