ഡോ. അസ്ഹരിയുടെ ബറാഅത് പ്രഭാഷണവും ബംഗാൾ മർകസ് ഐക്യദാർഢ്യ സംഗമവും ഇന്ന് ദുബൈയിൽ

ദുബൈ: വിശുദ്ധ റമളാനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ റമളാൻ മുന്നൊരുക്ക ബറാഅത് പ്രഭാഷണവും, മർകസ് വെസ്റ്റ് ബംഗാൾ ത്വൈബ ഗാർഡൻ പത്താം വാർഷിക ഐക്യദാർഢ്യ സമ്മേളനവും ഇന്ന് ദുബൈ മർകസിൽ നടക്കും. ചടങ്ങിൽ ത്വയ്ബ ഗാർഡൻ പ്രഥമ പുരസ്കാരം ഡോ. കാസിമിന് സമ്മാനിക്കും. മർകസ്-ഐ സി എഫ് ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ മുസ്തഫ ദാരിമി കടങ്ങോട്, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഉസ്മാൻ സഖാഫി തിരുവത്ര, സുഹൈറുദ്ദീൻ നൂറാനി, ശരീഫ് കാരശ്ശേരി ഉൾപ്പെടെ പ്രമുഖർ സംബന്ധിക്കും. ശേഷം നടക്കുന്ന ഇശൽ വിരുന്നിന് പ്രമുഖർ നേതൃത്വം നൽകും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved