നോളജ് സിറ്റി: ആധുനിക മുസ്ലിം ഇന്ത്യയുടെ ഹൃദയത്തിലേക്ക് സഞ്ചരിച്ച മലയാളി മുസ്ലിം പണ്ഡിതനായ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരത്തിന്റെ ജീവചരിത്ര പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് ആരംഭിച്ചു. വളരെ ചെറുപ്പകാലത്ത് തമിഴ്നാട്ടില്‍ നിന്ന് ആരംഭിച്ച വിദ്യാഭ്യാസ- ദഅ്വ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്കും പിന്നീട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വരെ വ്യാപിച്ചു. സംഭവ ബഹുലമായ ഈ ജീവിതത്തെ വരച്ചുകാണിക്കുന്നതാണ് 'പുറപ്പെട്ടുപോക്കിന്റെ പൊരുളുകള്‍' എന്ന പുസ്തകം. മര്‍കസ് നോളജ് സിറ്റിയിലെ പ്രസാധക വിഭാഗമായ മലൈബാര്‍ പ്രസ്സാണ് പുസ്തകം പുറത്തിറക്കുന്നത്.
250 മുഖവില വരുന്ന 'പുറപ്പെട്ടുപോക്കിന്റെ പൊരുളുകള്‍' എന്ന ജീവചരിത്രം ഓഫര്‍ കാലത്ത് 200 രൂപക്കാണ് ലഭ്യമാക്കുന്നത്. 2024 മാര്‍ച്ച് 5 വരെ മാത്രമാണ് ഓഫര്‍ ലഭ്യമാകുകയെന്ന് പ്രസാധകര് അറിയിച്ചു.
ബുക്കിംഗിനും വിശദവിവരങ്ങള്‍ക്കുമായി +91 70340 22055എന്ന നമ്പറിലും Press@malaibar.org എന്ന ഇ- മെയിലിലും ബന്ധപ്പെടാവുന്നതാണെന്നും പ്രസാധകര് അറിയിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved