ദേശീയ മൂട്ട് കോര്‍ട്ട് മത്സരത്തില്‍ ജേതാക്കളായി മര്‍കസ് ലോ കോളജ്

പൂന്തോട്ട എസ് എന്‍ ലോ കോളജ് സംഘടിപ്പിച്ച ദേശീയ മൂട്ട് കോര്‍ട്ട് മത്സരത്തില്‍ ജേതാക്കളായ മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ കിരീടവുമായി
പൂന്തോട്ട എസ് എന്‍ ലോ കോളജ് സംഘടിപ്പിച്ച ദേശീയ മൂട്ട് കോര്‍ട്ട് മത്സരത്തില്‍ ജേതാക്കളായ മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ കിരീടവുമായി
നോളജ് സിറ്റി: എറണാകുളം പൂന്തോട്ട ശ്രീനാരായണ ലോ കോളജ് സംഘടിപ്പിച്ച നാലാമത് ദേശീയ മൂട്ട് കോര്‍ട്ട് മത്സരത്തില്‍ ജേതാക്കളായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. ഫൈനല്‍ മത്സരത്തില്‍ ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ടീമിനെ പരാജയപ്പെടുത്തിയാണ് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ ജേതാക്കളായത്.
അഞ്ചാം സെമസ്റ്റര്‍ ബി ബി എ. എല്‍ എല്‍ ബി വിദ്യാര്‍ഥികളായ അഫ്താബ് എന്‍, കീര്‍ത്തന വി, ആലിയ ഷെറിന് എന്നിവരടങ്ങിയ ടീമാണ് കിരീടം നേടിയത്.
ജസ്റ്റിസ് ടി ആര് രവി, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.ജേതാക്കളെ മര്‍കസ് നോളജ് സിറ്റി ചെയര്മാന് കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved