കോഴിക്കോട്: ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാർട്ടുമെന്റുകളിലെ 2023-24 വര്‍ഷത്തെ ഫൈനല്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജാമിഅഃ ചാൻസിലർ സി മുഹമ്മദ് ഫൈസിയാണ് മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഇന്ന് രാവിലെ 11 ന് ഫലപ്രഖ്യാപനം നടത്തിയത്. നേപ്പാളിൽ നിന്നും ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 1228 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 97 ശതമാനം പേർ വിജയികളായി.
തഖസ്സുസ്സ് -ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ -തഫ്സീര്‍ ഡിപാര്‍ട്ട്മെന്റ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ -ഹദീസ് ഡിപാര്‍ട്ട്മെന്റ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ലുഗ അറബിയ്യഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുന്നഫ്സ് ഡിപാര്‍ട്ട്മെന്റ്, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുൽ ഇദാറഃ ഡിപാര്‍ട്ട്മെന്റ്, കുല്ലിയ്യ ദിറാസഃ ഉല്യാ എന്നീ വിഭാഗങ്ങളില്‍ റാങ്ക് നേടിയവര്‍ യഥാക്രമം
ഒന്നാം റാങ്ക്
മുഹമ്മദ് റുശ്ദ് വേങ്ങര, മുഫീദ് എരഞ്ഞിക്കല്‍, മുഹമ്മദ് സ്വാലിഹ് എടരിക്കോട്, മുഹമ്മദ് ഫവാസ് മോങ്ങം, മുഹമ്മദ് സുഫ്യാൻ മഹാരാഷ്ട്ര, ഉബൈദുല്ല പടിഞ്ഞാറ്റുമുറി, മുഹമ്മദ് ഫാളില്‍ എരുമ്പാടിക്കുന്ന്, മുഹമ്മദ് മുര്‍ശിദ് വിളയൂര്‍,
രണ്ടാം റാങ്ക്
അഹ്മദ് സഈദ് പനങ്ങാട്ടൂര്‍, മുഹമ്മദ് നിസാമുദ്ദീന്‍ വിളക്കോട്, മുഹമ്മദ് സ്വഫ്വാന് കുറ്റിക്കോട്, ഹുഫൈളു റഹ്മാന് ബംഗളുരു, ഉവൈസ് ഖാന് മധ്യപ്രദേശ്, മുഹമ്മദ് റഫീഖ് ദക്ഷിണ കന്നഡ, മുഹമ്മദ് റാഹില്‍ ഗാന്ധിനഗര്‍, ഹിശാം പുറത്തീല്‍
മൂന്നാം റാങ്ക്
മുഹമ്മദ് മന്‍സൂര്‍ വെന്നിയൂര്‍, തസ്ലീം കാടപ്പടി, ബദറുദ്ദീന്‍ തീര്‍ത്ഥഹള്ളി, മുഹമ്മദ് ശഹീറുദ്ദീന്‍ കൊപ്പം, സഗീര്‍ അന്‍സാരി ജാര്‍ഖണ്ട്, മുഹമ്മദ് ശരീഫ് ദക്ഷിണ കന്നഡ, അബൂബക്കര്‍ സിദ്ദീഖ് ദക്ഷിണ കന്നഡ, മുഹമ്മദ് ജുനൈദ് പതിനാറുങ്ങല്‍.
ഫലപ്രഖ്യാപന ചടങ്ങിൽ ജാമിഅഃ പ്രൊ ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുല്ലിയ്യ ശരീഅ ഡീന്‍ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല സംബന്ധിച്ചു. വിജയികളെ ജാമിഅഃ മര്‍കസ് ഫൗണ്ടർ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് അനുമോദിച്ചു. പരീക്ഷാഫലം www.jamiamarkaz.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാര്‍ച്ച് 26 വരെ അപേക്ഷിക്കാമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന് അറിയിച്ചു.