സ്റ്റഡി അറ്റ് മര്‍കസ് നോളജ് സിറ്റി ക്യാമ്പയിന് പ്രഖ്യാപിച്ചു
സ്റ്റഡി അറ്റ് മര്‍കസ് നോളജ് സിറ്റി ക്യാമ്പയിന് പ്രഖ്യാപനം മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും വിവിധ സ്ഥാപന മേധാവികളും ചേര്‍ന്ന് നടത്തുന്നു
സ്റ്റഡി അറ്റ് മര്‍കസ് നോളജ് സിറ്റി ക്യാമ്പയിന് പ്രഖ്യാപനം മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും വിവിധ സ്ഥാപന മേധാവികളും ചേര്‍ന്ന് നടത്തുന്നു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2024- 25 അധ്യയന വര്‍ഷം അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ക്കായി സ്റ്റഡി അറ്റ് മര്‍കസ് നോളജ് സിറ്റി ക്യാമ്പയിന് പ്രഖ്യാപിച്ചു. കെ ജി/ സഹ്റത്തുല്‍ ഖുര്‍ആന്‍ മുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരെയാണ് മര്‍കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ നല്‍കുന്നത്.
കെ ജി മുതലുള്ള സി ബി എസ് ഇ സ്കൂള്‍, പ്ലസ് വണ്‍- പ്ലസ് ടു പഠനം, ടെക്നിക്കല്‍ പഠനം, ബിസിനസ്സ് സ്കൂള്‍, യൂനാനി മെഡിക്കല്‍ കോളജ്, ലോ കോളജ്, ഹോസ്പിറ്റാലിറ്റി കോഴ്സ്, പെണ്‍കുട്ടികള്‍ക്കായുള്ള ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനം തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷന് ആരംഭിച്ചിരിക്കുന്നത്. കൂടാതെ, സിവില്‍ സര്‍വീസ്, മെഡിക്കല്‍- എന്‍ജിനീയറിംഗ്, സി എ- സി എം എ തുടങ്ങിയവക്കുള്ള പരിശീലനങ്ങളും മര്‍കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലായി നല്‍കുന്നുണ്ട്.
സുരക്ഷിതമായ സാഹചര്യത്തില്‍ ഉന്നത പഠനത്തിനുള്ള അവസരം നല്‍കുന്നതാണ് നോളജ് സിറ്റിയിലെ കോഴ്സുകള്‍. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം വരെ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. അതോടൊപ്പം, വിദേശ രാജ്യത്തുള്പ്പെടെയുള്ള തുടര്‍പഠന- തൊഴില്‍ സാധ്യതകള്‍ക്കുള്ള വാതിലുകള്‍ തുറക്കുന്നതാണ് ഇവിടത്തെ കോഴ്സുകള്‍. പഠനത്തിനൊപ്പം ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഡ്മിഷന് സംബന്ധിച്ച വിവരങ്ങള്‍ക്കായി +91 6235 600 600 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved