നോളജ് സിറ്റി: ബദ്റുല്‍ കുബ്റാ ആത്മീയ സംഗമത്തിനെത്തുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സര്‍വസജ്ജമായി 313 വളണ്ടിയര്‍മാര്‍. കോഴിക്കോട്, വയനാട് ജില്ലയിലെ പ്രാസ്ഥാനിക പ്രവര്‍ത്തകരും നേതാക്കളും ഉള്‍ക്കൊള്ളുന്നതാണ് വളണ്ടിയര്‍ വിംഗ്.
മാര്‍ച്ച് 27 ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചണ് ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം നടക്കുന്നത്. 25,000 പേര്‍ക്കായി ഒരുക്കുന്ന ഗ്രാന്‍ഡ് ഇഫ്താര്‍ ഉള്‍പ്പെടെ വിവിധ പരിപാടികളാണ് ജാമിഉല്‍ ഫുത്തൂഹില് വെച്ച് നടക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബദ്ര് ആത്മീയ സമ്മേളനങ്ങളിലൊന്നാണ് നോളജ് സിറ്റിയിലേത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്.
ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന വളണ്ടിയര്‍ മീറ്റ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല കെ കെ, അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി, ജഫ്സല് കെ ടി, ഉനൈസ് സഖാഫി കാന്തപുരം സംസാരിച്ചു. സയ്യിദ് സകരിയ്യ അടിവാരം, ഡോ. സയ്യിദ് നിസാം റഹ്മാന്, അലിക്കുഞ്ഞി മുസ്്ലിയാര്‍, പി സി ഹനീഫ മേപ്പാടി, ഇബ്റാഹീം സഖാഫി റിപ്പണ്‍, ഹാരിസ് ലത്വീഫി വൈത്തിരി സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved