ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ഗ്രാന്‍ഡ് ഈദ്; ഗ്രാന്‍ഡ് മുഫ്തി നേതൃത്വം നല്‍കും
നിസ്കാരം രാവിലെ എട്ടിന്, ഗ്രാന്‍ഡ് മുഫ്തിയുടെ നയപ്രഖ്യാപനവും നടക്കും...
നിസ്കാരം രാവിലെ എട്ടിന്, ഗ്രാന്‍ഡ് മുഫ്തിയുടെ നയപ്രഖ്യാപനവും നടക്കും...
നോളജ് സിറ്റി: ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ഗ്രാന്‍ഡ് ഈദിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ നേതൃത്വം നല്‍കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നായ ജാമിഉല്‍ ഫുതൂഹില്‍ പെരുന്നാള്‍ ദിവസം രാവിലെ എട്ട് മണിക്കാണ് പെരുന്നാള്‍ നിസ്കാരം നടക്കുന്നത്. തുടര്‍ന്ന്, ഗ്രാന്‍ഡ് മുഫ്തിയുടെ നയപ്രഖ്യാപനവും നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വിദൂരദിക്കുകളില്‍ നിന്ന് പോലും ജാമിഉല്‍ ഫുതൂഹിലെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തും. ഇവരെ സ്വീകരിക്കാനായി വിശാലമായ സൗകര്യങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ ഒരുക്കുന്നത്. തലേ ദിവസമെത്തുന്നവര്ക്ക് താമസിക്കാനായി നോളജ് സിറ്റിയിലെ തന്നെ ഹോട്ടലില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ബ്രേക്ക് ഫാസ്റ്റ് ബഫറ്റും ഇവിടെ ഒരുക്കുന്നുണ്ട്.
റമസാന്‍ മാസത്തില്‍ ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് നിരവധി ആത്മീയ- സാംസ്കാരിക- വൈജ്ഞാനിക സംഗമങ്ങളാണ് നടന്നത്. റമസാന്‍ ഒന്ന് മുതല്‍ നടന്ന ഇഫ്താറുകളിലും തറാവീഹ് നിസ്കാരങ്ങളിലും പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved