മൂരിയാട് എം.ഐ.യു.പി സ്കൂള്‍; വായനാ മാസാചരണവും സാഹിത്യ പവലിയനും സംഘടിപ്പിച്ചു

മൂരിയാട് എം.ഐ.യു.പി സ്കൂള്‍ ലൈബ്രറിയിലേക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരുടെ ആത്മകഥ വിശ്വാസപൂര്‍വ്വം കൈമാറുന്നു
മൂരിയാട് എം.ഐ.യു.പി സ്കൂള്‍ ലൈബ്രറിയിലേക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരുടെ ആത്മകഥ വിശ്വാസപൂര്‍വ്വം കൈമാറുന്നു
മാങ്കാവ്: "നല്ല വായന നാടിന്റെ ഭാവിക്ക്" എന്ന ശീര്‍ഷകത്തില്‍ മൂരിയാട് എം.ഐ.യു.പി സ്കൂളില്‍ വായനാ മാസാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് മര്‍കസ് ജനറല്‍ സര്‍വ്വീസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എന്‍.സി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിനെക്കുറിച്ചുള്ള ഗ്യാലറിയുടെ ഉദ്ഘാടനം മുന്‍ ഡി.ഇ.ഒ ജയകൃഷ്ണന് നിര്‍വഹിച്ചു. സ്കൂള്‍ ലൈബ്രറിയിലേക്കുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ "വിശ്വാസപൂര്‍വ്വം" എന്ന കൃതി സ്കൂള്‍ മാനേജര്‍ക്ക് കൈമാറി. മര്‍കസ് കോസ്റ്റര്‍ എജ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ ലത്വീഫ് സഖാഫി പെരുമുഖം, എയ്ഡഡ് സ്കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ നവാസ്, നൗഫല്‍ പുത്തൂര്‍മഠം, അബ്ദുല്‍ ഹസന് സഖാഫി, റാസി അഹ്സനി, ഷാജി, അസ്ലം സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved