ദേശസേവ AUP സ്കൂളിൽ ചാന്ദ്രദിനമാഘോഷിച്ചു

കോഴിക്കോട്: ദേശസേവ AUP സ്കൂൾ കുറുംമ്പൊയിലിൽ ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ പ്രാധാന്യവും അതിനുവേണ്ടിയുള്ള മനുഷ്യപ്രയത്നവും മനുഷ്യലോകത്തെ മുന്നോട്ടു നയിക്കുന്നതിൽ വഹിച്ച പങ്കിനെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതായിരുന്നു പരിപാടികളുടെ ലക്ഷ്യം. മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലിയും എൽപി, യുപി വിദ്യാർഥികൾക്കായി ചാന്ദ്രദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്ലാസടിസ്ഥാനത്തിൽ പോസ്റ്റർ, കൊളാഷ് നിർമ്മാണം നടന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ബഹിരാകാശത്തെക്കുറിച്ച് അറിവ് നൽകുന്നതിനായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved