ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തനങ്ങളെ പ്രശംസിച്ച് പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി

എറണാകുളം: അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ചേരാനല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി. വിദ്യാർഥി സൗഹൃദ വിദ്യാലയമെന്നതിലുപരി കൂട്ടായ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അധ്യാപക, രക്ഷാകർതൃ, ജനകീയ കൂട്ടായ്മയിലൂടെ മാതൃകാപരമായ പ്രവർത്തിക്കുന്ന സ്കൂളിന്റെ നേട്ടം ഏറെ പ്രശംസനീയമാണെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റൻസ് സ്ലാവോസ് അഭിപ്രായപ്പെട്ടു. സ്കൂൾ വിക്കി 2023 ലിറ്റിൽ കൈറ്റ്സ് പുരസ്കാരം, മികവ് 2022-23 സീസൺ അഞ്ചിലെ പുരസ്കാരം എന്നിവയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും ഹരിത വിദ്യാലയ റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചതും ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിനെ സംസ്ഥാന തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ നിഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫ മുഹമ്മദ്, പഞ്ചായത്ത് ഇംബ്ലിമെന്റ് ഓഫീസർ ഐസൽ സഞ്ജു ടീച്ചർ, പഞ്ചായത്ത് മെമ്പർമാർ പങ്കെടുത്തു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved