അബൂസ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയില്‍ മുഹ്യുദ്ധീന്‍ സഖാഫി തളീക്കര ഉദ്ഘാടനം ചെയ്തു....
ജാമിഅ മദീനത്തുന്നൂര്‍ മാനേജ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമില്‍ ഫൗണ്ടര്‍ കം റെക്ടര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Markaz Live News
August 18, 2024
Updated
മര്‍കസ് ഗാര്ഡന് : പ്രിസം ഫൗണ്ടേഷന് ഡയറക്ടറേറ്റ് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്റെ സഹകരണത്തോടെ ജാമിഅ മദീനത്തുന്നൂര്‍ സംഘടിപ്പിച്ച മാനേജ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാം പൂനൂര് മര്‍കസ് ഗാര്‍ഡനില്‍ സമാപിച്ചു. അബൂസ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയില്‍ മുഹ്യുദ്ധീന്‍ സഖാഫി തളീക്കര ഉദ്ഘാടനം ചെയ്തു.
വി ബീരാന് കുട്ടി ഫൈസി പ്രാര്‍ഥന നടത്തി. റെക്ടര്‍ ടോക്ക് സെഷനില്‍ ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി കീ-നോട്ട് അവതരിപ്പിച്ചു. ആസഫ് നൂറാനി ആമുഖഭാഷണം നിര്‍വഹിച്ചു. ‘സമഗ്ര എച്ച് ആര് അഡ്മിനിസ്ട്രേഷന് സ്ട്രാറ്റജികള്‍: ഭരണനിര്‍വഹണ ശാക്തീകരണം, അനുസരണം, പ്രവര്‍ത്തന കാര്യക്ഷമത’ എന്ന വിഷയത്തില്‍ മര്‍കസ് നോളജ് സിറ്റി, സി എ ഒ. അഡ്വ. തന്‍വീറും ‘സുസംഘടിത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍: അക്കൗണ്ടിംഗ് വളര്‍ച്ച, ആഭ്യന്തര നിയന്ത്രണങ്ങള്‍, ഓഡിറ്റ് തയ്യാറെടുപ്പുകള്‍’ എന്ന വിഷയത്തില്‍ നോളജ് സിറ്റി അക്കൗണ്ടന്റ്& ഓഡിറ്റ് മാനേജര്‍ പ്രജീഷ് രാജേന്ദ്ര പ്രസാദും അസിസ്റ്റന്റ് അക്കൗണ്ടന്റ് മാനേജര്‍ റഫീഖും വിഷയാവതരണം നടത്തി പ്രസംഗിച്ചു.