നഗരത്തെ വർണാഭമാക്കി ദഫ് ഘോഷയാത്ര; അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം കുറിച്ച് നഗരത്തിൽ നടന്ന ദഫ് ഘോഷയാത്ര
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം കുറിച്ച് നഗരത്തിൽ നടന്ന ദഫ് ഘോഷയാത്ര
കോഴിക്കോട്: നൂറോളം ദഫ് സംഘങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടന്ന ഘോഷയാത്രക്ക് സാദാത്തുക്കളും പ്രാസ്ഥാനിക നേതാക്കളും നേതൃത്വം നൽകി. കെ പി ചന്ദ്രൻ റോഡിൽ നിന്ന് ആരംഭിച്ച് മിനിബൈപ്പാസ്-എരഞ്ഞിപ്പാലം ജങ്ഷൻ വഴി സമ്മേളന നഗരിയിൽ നാലി സമാപിച്ചു.
പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചു ദഫ്മുട്ടി നീങ്ങിയ സംഘങ്ങൾ നഗരത്തിൽ സമ്മേളനത്തിന്റെ ഓളം സൃഷ്ടിച്ചു. വ്യത്യസ്ത വസ്ത്രാലങ്കാരങ്ങളും കൊടിതോരണങ്ങളും വൈവിധ്യമാർന്ന പ്രകടനങ്ങളും ഘോഷയാത്രക്ക് മിഴിവേകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സൈൻ ബാഫഖി കൊയിലാണ്ടി, സയ്യിദ് മുഹമ്മദ് ബാഫഖി, ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, ജി അബൂബക്കർ, യൂസുഫ് സഖാഫി കരുവൻപൊയിൽ, പികെഎം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, മുനീർ സഖാഫി ഓർക്കാട്ടേരി, മുഹ്യിദ്ദീൻ സഅദി കൊട്ടൂക്കര, റാഫി അഹ്സനി കാന്തപുരം, ഇസ്സുദ്ദീൻ സഖാഫി തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved