മിഹ്റാസ് ഹോസ്പിറ്റല്‍ മലയോര മേഖലക്ക് സമര്‍പ്പിച്ചു
Markaz Live News
September 27, 2024
Updated
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മലയോര ജനതക്ക് തുറന്നുനല്‍കി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. 'മിഹ്റാസ്' എന്ന പേര് തന്നെ അര്‍ഥമാക്കുന്നത് 'സംരക്ഷണ കേന്ദ്രം' എന്നതാണെന്നും സാധാരണക്കാരും നിര്‍ധനരുമായ മലയോര ജനതയുടെ ആരോഗ്യ സംരക്ഷണമാണ് ആശുപത്രിയുടെ സ്ഥാപിത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എല്‍ എ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്മെന്റ് തുറന്നുനല്‍കി സംസാരിച്ചു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണവും സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ആമുഖഭാഷണവും നടത്തി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അഹ്മദ് ദേവര്‍കോവില്‍ എം എല്‍ എ, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, സുലൈമാന്‍ ഹാജി, മുഹമ്മദ് ഹാജി സാഗര്‍, ഹാജി ഹുസൈന് ജാഫര്‍ ലാക ബേരാവല്, ഹാജി മേമന് ഇക്റാം സാഹബ് അഹ്മദാബാദ്, ഹാജി ഖാജ മൊയിദീന്‍ ഡിന്ധിഖല്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. നിസാം റഹ്മാന്, യൂസുഫ് നൂറാനി, ഡോ. പി യു ശംസുദ്ദീന്‍ സംബന്ധിച്ചു. ഡോ. പി വി മജീദ് സ്വാഗതവും ഡോ. ശംസുദ്ദീന്‍ നന്ദിയും പറഞ്ഞു.