ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
യു എന്‍ സെക്രട്ടറി ജനറലിന്റെ ഹ്യുമാനിറ്റേറിയന്‍ ഉപദേഷ്ടാവാണ് ഡോ. അബ്ദുല്ല മഅ്തൂഖ്...
യു എന്‍ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ് ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പ്രകാശനം ചെയ്യുന്നു
Markaz Live News
October 07, 2024
Updated
നോളജ് സിറ്റി: മുന്‍ കുവൈത്ത് ഔഖാഫ്, നിയമ മന്ത്രിയും നിലവിലെ യുഎന്‍ സെക്രട്ടറി ജനറലിന്റെ ഹ്യുമാനിറ്റേറിയന്‍ ഉപദേഷ്ടാവും ആയ ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പുറത്തിറങ്ങി. മര്‍കസ് നോളജ് സിറ്റിയിലെ ഗവേഷണ- പ്രസാധക സംരംഭമായ മലൈബാര്‍ ഫൗണ്ടേഷന് കുവൈറ്റ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ചാരിറ്റി ഓര്ഗനൈസേഷന് മിഡില്‍ ഈസ്റ്റിലെ സി എസ് ആര് സംഘടനകളുടെ കൂട്ടയ്മയായ റീജിയണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി എന്നിവരും ചേര്‍ന്ന് സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഡോ. അബ്ദുല്ല മഅ്തൂഖിന് ആദ്യ കോപ്പി നല്കി പ്രകാശനം നിര്‍വഹിച്ചു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ എന്നിവരും സന്നിഹിതരായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിരവധി സേവനങ്ങള്‍ നടത്തിയ അബ്ദുല്ല മഅ്തൂഖിന്റെ ജീവിതത്തെ കുറിച്ചുള്ള വിശദമായ വിവരണം ചിത്രങ്ങളോട് കൂടിയാണ് സംവിധാനിച്ചിട്ടുള്ളത്. നേരത്തെ, അറബി ഭാഷയില്‍ ഇറങ്ങിയ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് വി പി എ സിദ്ധീഖ് നൂറാനിയാണ്.