വിദ്യാഭ്യാസത്തിലൂടെ പുരോഗതി കൈവരിക്കുക: സി മുഹമ്മദ് ഫൈസി

കാരന്തൂർ: പെൺകുട്ടികൾ വിദ്യാഭ്യാസത്തിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്നും ധാർമിക ബോധത്തിലൂന്നി മാതൃകാപരമായ ജീവിതം നയിക്കണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് ഹാദിയ അക്കാദമി മീലാദ് ക്യാമ്പയിൻ സമാപനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റാഫി സുറൈജി അസ്സഖാഫി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ്, മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, മർകസ് കൾച്ചർ ജോയിന്റ് ഡയറക്ടർ മുഹമ്മദലി സഖാഫി വള്ളിയാട്, മർകസ് അക്കാദമിക് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് സംസാരിച്ചു. മർകസ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട സി പി ഉബൈദുല്ല സഖാഫിക്കുളള സ്നേഹോപഹാരം ചടങ്ങിൽ കൈമാറി. അക്ബർ ബാദുഷ സഖാഫി, അഡ്വ. മുഹമ്മദ് ശരീഫ്, അബ്ദുൽ മഹ്മൂദ് കോരോത്ത്, അസി. പ്രിൻസിപ്പൽ ശിഹാബുദ്ദീൻ, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് സ്വാലിഹ് ഇർഫാനി കുറ്റിക്കാട്ടൂർ, മോറൽ ഡിപ്പാർട്ട്മെന്റ് ഹെഡ് സമദ് സഖാഫി വാളക്കുളം, സയ്യിദ് ജഅ്ഫർ സഖാഫി കായലം, മുഹമ്മദ് അസ്ലം സഖാഫി, ഇ കെ ജാബിർ സഖാഫി പങ്കെടുത്തു. തസ്യീൻ എന്ന പേരിൽ വിദ്യാർഥികളുടെ വീട് അലങ്കരിക്കൽ, പ്രകീർത്തന ഹൽഖകൾ, സ്വലാത്ത് സമർപ്പണം, ഹദീസ് പ്രചാരണം, ബുർദ മനപാഠ മത്സരം, മെഗാ ക്വിസ്, ഗ്രാൻഡ് മൗലിദ് ജൽസ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് മർകസ് ഹാദിയ അക്കാദമിയുടെ മാഹെ മദീന മീലാദ് ക്യാമ്പയിൻ ഭാഗമായി സംഘടിപ്പിച്ചത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved