മർകസ് ബോയ്സ് സ്കൂൾ മെഗാ ബുക്ക് ഫെയറിന് തുടക്കം

മർകസ് ബോയ്സ് ഹയർ സെക്കൻഡറി മെഗാ ബുക്ക് ഫെയർ അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
മർകസ് ബോയ്സ് ഹയർ സെക്കൻഡറി മെഗാ ബുക്ക് ഫെയർ അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: വിദ്യാർഥികൾക്ക് ഇടയിൽ വായനയും വൈജ്ഞാനിക വ്യവഹാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന മെഗാ പുസ്തകമേള ആരംഭിച്ചു. 'വായനാലോകം' എന്ന പേരിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബുക്ക് ഫെയർ അഡ്വ: പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. നിരീക്ഷണ പാടവവും കാഴ്ചപ്പാടും ഉണ്ടാവാനും ഭാഷ മെച്ചപ്പെടുത്താനും പുസ്തക വായന സഹായിക്കുമെന്നും വായനയെ ഒരു ജീവിതരീതിയായി വിദ്യാർഥികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 20 പ്രമുഖ പ്രസാധകരുടെ 5000 പുസ്തകങ്ങൾ 20 മുതൽ 40 ശതമാനം വിലക്കുറവിൽ മേളയിൽ ലഭ്യമാണ്. വിവിധ പുസ്തകങ്ങളെ പരിചയപ്പെടുത്തി രചയിതാക്കളും വായനക്കാരും സംവദിക്കുന്ന പുസ്തക ചർച്ചകളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ മാവിലി അധ്യക്ഷത വഹിച്ചു. ഉനൈസ് മുഹമ്മദ്, അബ്ദുൽ നാസർ, എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ അനീസ് മുഹമ്മദ് ജി, കുന്ദമംഗലം ക്ലസ്റ്റർ കോർഡിനേറ്റർ സുധാകരൻ, റശീദ് എ, സമീർ കെപി, അശ്റഫ് കാരന്തൂർ, സഈദ് ശാമിൽ ഇർഫാനി, റിയാസ് സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved