കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം അറബിക് ഇനങ്ങളിൽ തിളങ്ങി മർകസ് വിദ്യാർഥികളായ ശുഹൈബും മുബഷിറും

മുഹമ്മദ് ശുഹൈബും മുഹമ്മദ് മുബഷിറും
മുഹമ്മദ് ശുഹൈബും മുഹമ്മദ് മുബഷിറും
കാരന്തൂർ: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള അറബി കലോത്സവത്തിൽ സംഭാഷണ ഇനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികളായ മുഹമ്മദ് ശുഐബും മുഹമ്മദ് മുബഷിറും. അറബി ഭാഷയിൽ കഴിവ് തെളിയിച്ച ഇരുവരും കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പത്താംതരം വിദ്യാർഥികളാണ്. അരീക്കോട് കാവനൂർ മൂർപ്പാൻ തൊടിക സൈതലവി മദനിയുടെ മകനായ മുഹമ്മദ് ശുഹൈബ് നേരത്തെ ദുബായിൽ നടന്ന ലോക അറബിക് വായന മത്സരത്തിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ജില്ലാ കലോത്സവത്തിൽ അറബി പ്രസംഗത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട് ശുഹൈബ്.
അറബിക് തർജ്ജമയിലും ജില്ലാ മത്സരത്തിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് മുബഷിർ കൽപ്പകഞ്ചേരി മയ്യേരിച്ചിറ ചേരുങ്ങൽ മുഹമ്മദ് ശരീഫിന്റെ മകനാണ്. കുറ്റിക്കടവ് നൂർ അക്കാദമിയിൽ താമസിച്ച് പഠിക്കുന്ന ഇരുവരും സംസ്ഥാന മത്സരത്തിനുള്ള ഒരുക്കത്തിലാണ്. വിജയികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...

© Copyright 2024 Markaz Live, All Rights Reserved