എൻട്രോപ്പി സയൻസ് ഫെസ്റ്റിവൽ സമാപിച്ചു

നരിക്കുനി: ജാമിഅ മദീനത്തുന്നൂർ സയൻസ് ആൻഡ് ടെക്നോളജി ഡിപാർട്ട്മെന്റിന് കീഴിൽ സയൻസ് ഓർബിറ്റ് സംഘടിപ്പിച്ച 'എൻട്രോപ്പി' സയൻസ് ഫെസ്റ്റിവൽ നരിക്കുനി ബൈത്തുൽ ഇസ്സയിൽ നടന്നു. കോഴിക്കോട് റീജ്യനൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയം ഡയറക്ടർ എം എം കെ ബാലാജി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളിലായി കേരള ഫോറസ്റ്റ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ. സജീവൻ ടി വി, പ്രമുഖ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി, ഡോ. ശഫീഖ് ബുസ്താൻ, ഡോ. അലി ഹസൻ, സി എം സ്വാബിർ സഖാഫി സംസാരിച്ചു.
ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സുസ്ഥിര വികസനത്തിനുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ എന്ന പ്രമേയത്തിൽ നടന്ന സയൻസ്ക്കാ അക്കാദമിക്ക് കോൺഫറൻസ് കാലിക്കറ്റ് സർവകലാശാല ഫിസിക്സ് വിഭാഗം മേധാവി ഡോ.ശാഹിൻ ഉദ്ഘാടനം ചെയ്തു. ഡോ. അദ്നാൻ, ഡോ. അബ്ദുൽ ജലീൽ സംബന്ധിച്ചു.
ശാസ്ത്ര സാങ്കേതിക മേഖലയിലെ വികാസങ്ങളും അവയുടെ ശരിയായ പ്രയോഗങ്ങളും സമീപന രീതികളും ചർച്ച ചെയ്ത കോൺഫറൻസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നായി 20 ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സയൻസ് ഓർബിറ്റ് അലുംനി മീറ്റ് ജാമിഅ മദീനത്തുന്നൂർ സീനിയർ മുദർരിസ് മുഹിയിദ്ദീൻ സഖാഫി തളീക്കര ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, മുജ്തബ നൂറാനി, മുഹമ്മദ് നൂറാനി, യാസീൻ നൂറാനി സംബന്ധിച്ചു. സയൻസ് ഓർബിറ്റ് ഭാരവാഹികൾ: അബ്ദുൽ ബാരി (ചെയ.), ശിനാസ് കെ ഉബൈദ് (ജന. കൺ.), ഫാളിൽ (ഫിനാ സെക്ര.), ശിബിലി സി വി, നഹ്യാൻ (വൈസ് ചെയ.) റയ്യാൻ, സ്വബാഹ് (ജോ. കൺ.).
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved