മദീനത്തുന്നൂർ സമ്മർ ക്യാമ്പ് ഏപ്രിൽ ഒമ്പത് മുതൽ

പൂനൂർ: വിദ്യാർഥികൾക്കായി ജാമിഅ മദീനതുന്നൂർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ ഒമ്പതിന് ആരംഭിക്കും. സ്കൂൾ ഏഴാം ക്ലാസ്സ് കഴിഞ്ഞവർക്കുള്ള ജൂനിയർ സമ്മർ വൈബ്സ് (ജെ എസ് വി) ഏപ്രിൽ ഒമ്പത്, പത്ത് തീയതികളിലും എസ് എസ് എൽ സി കഴിഞ്ഞവർക്കുള്ള അക്കാദമിക് ബ്രിഡ്ജ് കോഴ്സ് (എ ബി സി) ഏപ്രിൽ പതിനഞ്ച്, പതിനാറ്, പതിനേഴ് തീയതികളിലും പൂനൂർ മർകസ് ഗാർഡനിൽ നടക്കും. സ്വഭാവ, ആത്മീയ രൂപവത്കരണം, പേഴ്സണാലിറ്റി ഡെവലപ്മെൻ്റ്, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, അടിസ്ഥാന ജീവിത പരിശീലനം തുടങ്ങി വിവിധ സെഷനുകളിൽ വിദഗ്ധ പരിശീലകർ നേതൃത്വം നൽകും. ടർഫ്, സ്വിമ്മിംഗ് പൂൾ തുടങ്ങി വിദ്യാർഥി സൗഹൃദ- പങ്കാളിത്ത സെഷനുകളും ശാരീരിക- മാനസിക ആരോഗ്യ സെഷനുകളും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
ഏഴാം ക്ലാസ്സ് കഴിഞ്ഞവർക്കുളള ജൂനിയർ സമ്മർ വൈബ്സിൽ പങ്കെടുക്കാൻ https://forms.gle/LLg6YMP35FyXXynV6 ലിങ്കിലും എസ് എസ് എൽ സി കഴിഞ്ഞവർക്കുള്ള അക്കാദമിക് ബ്രിഡ്ജ് കോഴ്സിൽ പങ്കെടുക്കാൻ https://forms.gle/qbiTkQHJsqumrzi76 ലിങ്കിലും രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് 8086798392, 8111860098 നമ്പറുകളിൽ ബന്ധപ്പെടുക.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved