മുസ്ലിം ധൈഷണിക സമ്മേളനത്തിന് അമ്മാനില്‍ തുടക്കം


അമ്മാന്: ലോകത്തെ പ്രധാന മുസ്ലിം ബൗദ്ധിക കൂട്ടായ്മയായ ദി റോയല്‍ ആലുല്‍ ബൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ധൈഷണിക സമ്മേളനത്തിന് ജോര്‍ദാനിലെ അമ്മാനില്‍ ഊഷ്മള തുടക്കം. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ മുഖ്യോപദേഷ്ടാവ് പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവായി സംബന്ധിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ മുസ്ലികളുടെ ജീവിതവും സമീപന രീതികളും, ചരിത്രപരമായി നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ധവും മാതൃകാപരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് തന്റെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തന മേഖലകള്‍ കൂടുതല്‍ വിശാലമാക്കന്‍ ഈ പദവി കരണമാവട്ടെ എന്നദ്ദേഹം ആശീര്‍വദിച്ചു.
"പ്രപഞ്ചത്തിലെ അല്ലാഹുവിന്റ വിധികളുടെ മാഹാത്മ്യം" എന്ന വിഷയത്തില്‍ സമ്മേളനത്തില്‍ കാന്തപുരം പ്രഭാഷണം നടത്തി. സൃഷ്ടാവ് നിര്‍ദേശിച്ച പ്രകാരമുള്ള ശ്രെഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കുക എന്നാതാവണം വിശ്വാസികളുടെ രീതി. വിജ്ഞാനം പരമാവധി നേടി, സമൂഹത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നവരാവണം സമുദായ നേതാക്കള്‍. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനം കൂടുതല്‍ ചെലവഴിക്കാന്‍ സമുദായ നേതൃത്വം മുന്നോട്ടുവരണം.ജ്ഞാനം കരസ്ഥമാക്കിയവര്ക്കേ അല്ലാഹുവിനെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ: അദ്ദേഹം പറഞ്ഞു.
യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി, മുന്‍ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അലി ജുമുഅ, യമനി പണ്ഡിതനായ ശൈഖ് ഹബീബ് ബിന്‍ ഉമര്‍ ഹഫീസ്, വേള്‍ഡ് മുസ്ലിം കമ്മ്യൂണിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബശരി, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഇസ്മാഈല്‍ ഫജ്രി, ശൈഖ് മുഹമ്മദ് യാഖൂബി സിറിയ, ബോസ്നിയന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. മുസ്തഫ സെറിക്, ഡോ. ഉസാമ അസ്ഹരി ഈജിപ്ത്, ഡോ. അബ്ദുല്ല മുഹമ്മദ് ഹസന് മക്ക, ശൈഖ് ഹംസ യൂസുഫ് അമേരിക്ക തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്ന പ്രധാനികളാണ്.
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം