സാഹിത്യോത്സവ് പ്രതിഭകളെ അനുമോദിച്ചു
ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രതിഭകളെ സ്വീകരിച്ചു....
സാഹിത്യോത്സവ് പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങിൽ വിപിഎം ഫൈസി വില്യാപ്പള്ളി സംസാരിക്കുന്നു.
ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രതിഭകളെ സ്വീകരിച്ചു....
സാഹിത്യോത്സവ് പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങിൽ വിപിഎം ഫൈസി വില്യാപ്പള്ളി സംസാരിക്കുന്നു.
കോഴിക്കോട്: എറണാംകുളത്ത് നടന്ന എസ് എസ് എഫ് കേരള 29ാം എഡിഷൻ സാഹിത്യോത്സവിൽ വിജയികളായ മർകസ് വിദ്യാർഥികളെ അനുമോദിച്ചു. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ സംഘടിപ്പിച്ച അനുമോദന സംഗമത്തിൽ കേന്ദ്ര ക്യാമ്പസ്, മർകസ് ഗാർഡൻ, മർകസ് നോളേജ് സിറ്റി എന്നിവിടങ്ങളിലെ പ്രതിഭകൾ പങ്കെടുത്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രതിഭകളെ സ്വീകരിച്ചു. പിജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ. അസീസ് പയ്യോളി ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി വില്യാപ്പള്ളി അനുമോദന പ്രസംഗം നടത്തി. കലയും സാഹിത്യവും സർഗശേഷിയും വിദ്യാർഥി ജീവിതത്തിൽ മാത്രം ഒതുങ്ങിപ്പോവരുതെന്നും ഓരോരുത്തരും ആർജിച്ച കഴിവുകൾ സമൂഹത്തിന്റെ നല്ല നാളേക്ക് വേണ്ടി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അധ്യാപക അവാർഡ് ജേതാവും മോട്ടിവേറ്ററുമായ നിയാസ് ചോല പ്രതിഭകളുമായി സംവദിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഉനൈസ് മുഹമ്മദ്, ശമീം കെകെ, ഇവന്റസ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ സഹ്ൽ സഖാഫി കട്ടിപ്പാറ സംബന്ധിച്ചു. പ്രതിഭകളുടെ കലാപ്രകടനവും അരങ്ങേറി.
സാഹിത്യോത്സവ് പ്രതിഭകൾ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിക്കൊപ്പം
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved