മർകസ് രാജ്യത്തിന് നൽകുന്നത് സ്നേഹത്തിന്റെ സന്ദേശം: സി മുഹമ്മദ് ഫൈസി
സമൂഹത്തിന്റെ നാനാദിക്കുകളിൽ നിന്നുള്ള ജനങ്ങൾ പങ്കാളികളായി....
കർണാടകയിൽ നടന്ന മർകസ് എൻലൈറ്റ്മെന്റ് കോൺഫറൻസിൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു.
സമൂഹത്തിന്റെ നാനാദിക്കുകളിൽ നിന്നുള്ള ജനങ്ങൾ പങ്കാളികളായി....
കർണാടകയിൽ നടന്ന മർകസ് എൻലൈറ്റ്മെന്റ് കോൺഫറൻസിൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു.
കോഴിക്കോട്: മർകസ് രാജ്യത്തുടനീളം നടപ്പിലാക്കുന്ന വിദ്യാഭ്യാസ ജീവകാര്യണ്യ പ്രവർത്തനങ്ങൾ രാജ്യത്ത് സ്നേഹവും സമാധാനവും ശക്തിപ്പെടുത്തുമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസിന്റെയും നോളേജ് സിറ്റിയുടെയും പുതിയ പദ്ധതികളും സേവനങ്ങളും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി കർണാടകയിലെ ഷിമോഗയിൽ നടന്ന എൻലൈറ്റ്മെന്റ് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടിവെള്ള പദ്ധതികൾ, പാർപ്പിടങ്ങൾ, ആശുപതികൾ എന്നിവ രാജ്യത്തുടനീളം സംവിധാനിച്ചതിലൂടെ ജനങ്ങൾക്കിടയിൽ അറിവും സ്നേഹവും കാരുണ്യവും വളർത്തിയെടുക്കാനാണ് മർകസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് സമാധാനപരമായ സാമൂഹിക ജീവിതം സാധ്യമാക്കും. വർഗീയതയും തീവ്രചിന്തകളും സമൂഹത്തിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ മാനവികത ഊട്ടിയുറപ്പിക്കാൻ ജാതിമത ചിന്തകൾക്ക് അതീതമായി മർകസ് മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മംഗലാപുരം, ഉഡുപ്പി, ഉപ്പിനങ്ങാടി എന്നീ സ്ഥലങ്ങളിൽ നടന്ന എൻലൈറ്റ്മെന്റ് കോണ്ഫറന്സുകളിൽ സമൂഹത്തിന്റെ നാനാദിക്കുകളിൽ നിന്നുള്ള ജനങ്ങൾ പങ്കാളികളായി.
സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഇസ്മാഈൽ തങ്ങൾ ഉജിറെ, സയ്യിദ് ഫസൽ ജമലുല്ലൈലി, സയ്യിദ് ജുനൈദ് ഉഡുപ്പി, അഡ്വ. തൻവീർ ഉമർ, മർസൂഖ് സഅദി കാമിൽ സഖാഫി, ഡോ. അബ്ദുറശീദ് സൈനി കാമിൽ സഖാഫി, ഇഖ്ബാൽ സേട്ട് ഷിമോഗ, അബ്ദുൽ ഹമീദ് മുസ്ലിയാർ, അഷ്റഫ് സഅദി മല്ലൂർ, ഇസ്മാഈൽ സഅദി കിന്യ, മുഹമ്മദ് ഹാജി സാഗർ, ഐഷം ശക്കീർ ഹാജി, എസ് കെ ഖാദർ ഹാജി, ഹനീഫ ഹാജി ഉള്ളാൾ, ശിഹാബുദ്ദീൻ സഖാഫി സംബന്ധിച്ചു.