അന്താരാഷ്ട്ര ഫുഡ് സയൻസ് & ടെക്നോളജി കോൺഫറൻസിൽ അവസരം നേടി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി സ്വദേശി അബ്ദുസ്സലാം- ആഇശ ദമ്പതികളുടെ മകനാണ്....
ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ഫുഡ് സയൻസ് & ടെക്നോളജി കോൺഫറൻസിൽ അവസരം നേടിയ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി മുഹമ്മദ് ഉവൈസ് കൽപകഞ്ചേരി
Markaz Live News
November 02, 2022
Updated
കോഴിക്കോട്: ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ഫുഡ് സയൻസ് & ടെക്നോളജി കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി മുഹമ്മദ് ഉവൈസ് കൽപകഞ്ചേരിക്ക് അവസരം. നവംബർ 22,23 തിയ്യതികളിൽ നടക്കുന്ന ആഗോള സമ്മിറ്റിൽ "ഫുഡ് മൈക്രോബയോളജിയും ഭാവിയിലെ ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ട ആലോചനകളും" എന്ന വിഷയത്തിലെ പ്രബന്ധാവതരണത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ജാമിഅ മദീനത്തുന്നൂർ സയൻസ് കാമ്പസ് ബൈത്തുൽ ഇസ്സയിൽ ബാച്ചിലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ബൈത്തുൽ ഇസ്സ ആർട്സ് & സയൻസ് കോളേജിൽ നിന്ന് ബി.എസ്.സി ബോട്ടണിയിൽ ബിരുദ പഠനവും നടത്തുന്നു. മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി സ്വദേശി അബ്ദുസ്സലാം- ആഇശ ദമ്പതികളുടെ മകനാണ്. ജാമിഅ റെക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും ജാമിഅ ഗവേണിംഗ് ബോഡിയും പ്രത്യേകം അഭിനന്ദിച്ചു.