ദൗറത്തുൽ ഖുർആൻ ആത്മീയ സമ്മേളനം നാളെമർകസിൽ
4444 ഖത്മുകൾ പൂർത്തീകരിക്കുന്നുവെന്നതും ഈ ദൗറത്തുൽ ഖുർആൻ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയാണ്. ...
4444 ഖത്മുകൾ പൂർത്തീകരിക്കുന്നുവെന്നതും ഈ ദൗറത്തുൽ ഖുർആൻ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയാണ്. ...
കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സമ്മേളനം നാളെ മർകസിൽ നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപനങ്ങളുടെ സാരഥിയുമായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പരിപൂർണ ശമനത്തിന് വേണ്ടിയുള്ള പ്രത്യക ഖത്മുൽ ഖുർആൻപാരായണവും പ്രാർത്ഥനയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ആയിരത്തിലധികം ഹാഫിളുകൾ പങ്കെടുക്കുന്നുവെന്നതും 4444 ഖത്മുകൾ പൂർത്തീകരിക്കുന്നുവെന്നതും ഈ ദൗറത്തുൽ ഖുർആൻ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയാണ്.
പത്തുവർഷങ്ങൾക്ക് മുമ്പ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ് ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച് പ്രാർത്ഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്.
മർകസ് ഖുർആൻ അക്കാദമികളിലെ വിദ്യാർത്ഥികളുടെ ഖുർആൻ പാരായണത്തോടെ വൈകുന്നേരം അഞ്ച് മണിക്ക് സമ്മേളനത്തിന് തുടക്കമാവും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, എ പി മുഹമ്മദ് മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ പങ്കെടുക്കും. പൊതുജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും കൂട്ടായ്മകളും ഓതുന്ന ഖുർആൻ ഖത്മുകൾ നാളെ ഉച്ചക്ക് 12 നകം 9072500406 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അറിയിക്കാം.