മിഹ്റാസിൽ കോവിഡാനന്തര പ്രശ്നങ്ങൾക്കായുള്ള പ്രത്യേക ക്യാമ്പിന് ഇന്ന് തുടക്കം
ഇന്ന് മുതൽ ജനുവരി 4 വരെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഒരോ ദിവസവും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും പരിശോധന ലഭ്യമാക്കുക. ക്യാമ്പിൽ നേരിട്ടെത്തി പങ്കെടുക്കാൻ പ്രയാസമുള്ളവർക്ക് ടെലിഫോൺ കൺസൾട്ടേഷൻ സൗകര്യവും ലഭ്യമാണ്.
...
Markaz Live News
December 28, 2022
Updated
നോളജ് സിറ്റി : മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിൽ കോവിഡാനന്തര പ്രശ്നങ്ങൾക്കായുള്ള പ്രത്യേക ക്യാമ്പിന് ഇന്ന് (ബുധൻ) തുടക്കം വിദഗ്ധ യൂനാനി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ജനുവരി 4 വരെയാണ് മിഹ്റാസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോവിഡ് രോഗം തരണംചെയ്തവരിൽ കാണപ്പെടുന്ന ശരീര വേദന, സന്ധി വേദന, പനി, ക്ഷീണം, രക്ത സമ്മർദം, ശ്വാസ തടസ്സം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ചുമ, ലൈംഗിക ബലക്ഷയം, വിഷാദം, മുടി കൊഴിച്ചിൽ, മാനസിക വിഭ്രാന്തി, നാഡീ- ഞരമ്പ് ബലക്ഷയം തുടങ്ങിയ എല്ലാ രോഗങ്ങളും ക്യാമ്പിൽ പരിശോധിക്കും. പാർശ്വഫലങ്ങളില്ലാത്ത തികച്ചും പ്രകൃതിദത്തമായ യൂനാനി മരുന്നുകൾ, തെറാപ്പികൾ, ഭക്ഷണ ക്രമീകരണം എന്നിവകൊണ്ട് മികച്ച പരിഹാരം കാണാൻ സാധിക്കും.
ഇന്ന് മുതൽ ജനുവരി 4 വരെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഒരോ ദിവസവും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും പരിശോധന ലഭ്യമാക്കുക. ക്യാമ്പിൽ നേരിട്ടെത്തി പങ്കെടുക്കാൻ പ്രയാസമുള്ളവർക്ക് ടെലിഫോൺ കൺസൾട്ടേഷൻ സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 6235998811 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.