കലോത്സവ ജേതാവിനെ അനുമോദിച്ചു
കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നതോടൊപ്പം സ്ഥാപനത്തിൽ ഖുർആൻ മനപ്പാടമാക്കി കൊണ്ടിരിക്കുകയാണ് യാസീൻ....
കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നതോടൊപ്പം സ്ഥാപനത്തിൽ ഖുർആൻ മനപ്പാടമാക്കി കൊണ്ടിരിക്കുകയാണ് യാസീൻ....
.കോഴിക്കോട്: ജില്ലാ കലോത്സവത്തിൽ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മർകസ് ഖൽഫാൻ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിലെ വിദ്യാർത്ഥി യാസീൻ ആനമങ്ങാടിനെ അനുമോദിച്ചു. കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നതോടൊപ്പം സ്ഥാപനത്തിൽ ഖുർആൻ മനപ്പാടമാക്കി കൊണ്ടിരിക്കുകയാണ് യാസീൻ.
മർകസ് ഖൽഫാൻ ഹിഫ്സ് അക്കാദമി വിദ്യാർത്ഥി സംഘടനയായ ഉസ് വത്തുൻ ഹസന സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച നൂൻ ആർട്സ് ഫെസ്റ്റിൽ വച്ചായിരുന്നു അനുമോദനം. ഫെസ്റ്റ് യുവ നോവലിസ്റ്റ് റിഹാൻ റാഷിദ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇസ്സുദ്ദീൻ സഖാഫി അധ്യക്ഷതയും പുറക്കാട് മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ പ്രാർത്ഥനയും നിർവഹിച്ചു.
പ്രിൻസിപ്പൽ ഹനീഫ് സഖാഫി ആനമങ്ങാട് മർകസ് കമ്മിറ്റിയംഗം സൈൻ ബാഫഖി, ത്വാഹാ ബാഫഖി, മശ്ഹൂർ തങ്ങൾ, അഷ്റഫ് സഖാഫി, അയ്യൂബ് സഖാഫി,കരീം നിസാമി സംബന്ധിച്ചു സുഹൈൽ ഇരുമ്പുഴി സ്വാഗതവും ഹാമിദ് മൂർക്കനാട് നന്ദിയും പറഞ്ഞു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved