ദിക്ർ ചൊല്ലി ഹൃദയങ്ങളെ സമാധാനമുള്ളതാക്കുക: കാന്തപുരം
ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ഷെയ്ഖ് റാഷിദ് ബിൻ ഇബ്രാഹിം അൽ മുറൈഖി ജുമുഅ ഖുതുബ നിർവഹിച്ചു....
ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ഷെയ്ഖ് റാഷിദ് ബിൻ ഇബ്രാഹിം അൽ മുറൈഖി ജുമുഅ ഖുതുബ നിർവഹിച്ചു....
നോളജ് സിറ്റി: അല്ലാഹുവിനു ദിക്ർ ചൊല്ലി എല്ലാവരും ഹൃദയങ്ങളെ സമാധാനമുള്ളതാക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന ഹള്റതുല് ഫുതൂഹിൽ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അല്ലാഹുവിലേക്ക് മടങ്ങണം. വിശുദ്ധ ഖുർആൻ പറയുന്ന പോലെ ജീവിക്കണം. അള്ളാഹു പൊരുത്തപ്പെട്ട രീതിയിൽ ആകണം. ദികറുകൾ ചൊല്ലണം. ഇതിലൂടെ സമാധാനമുള്ള ജീവിതം കൈവരിക്കാനാകും. കാന്തപുരം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅയോടെ ആരംഭിച്ച മജ്ലിസ് രാത്രി ഹള്റയോടെയാണ് സമാപിച്ചത്. ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ഷെയ്ഖ് റാഷിദ് ബിൻ ഇബ്രാഹിം അൽ മുറൈഖി ജുമുഅ ഖുതുബ നിർവഹിച്ചു. ശേഷം ഖത്മു ദലാഇല് ഖൈറാത് നടന്നു. മഗ്രിബ് നമസ്കാര ശേഷം ശാഫി സഖാഫി മുണ്ടമ്പ്രയുടെ പ്രതിവാര ഖുർആൻ പ്രഭാഷണത്തിന്റെ ഉദ്ഘാടനം നടന്നു. തുടർന്നും എല്ലാ വെള്ളിയാഴ്ചകളിലും മഗ്രിബിന് ശേഷം ഖുർആൻ പ്രഭാഷണം ഉണ്ടാകും.
ഷെയ്ഖ് അഹ്മദ് അബരി, ഷെയ്ഖ് വലീദ് ബുറൈഖി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ഷാഫി ബാ അലവി മദീന, മുക്താർ ഹസ്റത്ത്, ഡോ. അബ്ദുൽ ഹകിം അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved