ഖാഫ് ഫെസ്റ്റ് 5മത് എഡിഷന് പ്രൗഢ തുടക്കം; ശൈഖ് സ്വബാഹ് രിഫാഈ ഉദ്ഘാടനം ചെയ്തു
ഫെസ്റ്റിനോടനുബന്ധിച്ച് മിനി എക്സ്പോ അടക്കം വ്യത്യസ്ത പരിപാടികളും പദ്ധതികളും സജ്ജീകരിച്ചിട്ടുണ്ട്. ...
മർകസ് ശരീഅഃ കോളേജ് ആർട്സ് ഫെസ്റ്റ് ഖാഫ് അഞ്ചാം എഡിഷൻ ഉദ്ഘാടനം ചെയ്ത് വിശ്രുത ഇസ്ലാമിക പണ്ഡിതൻ ശൈഖ് സ്വബാഹ് രിഫാഈ സംസാരിക്കുന്നു.
Markaz Live News
January 22, 2023
Updated
കോഴിക്കോട്: മർകസ് ശരീഅഃ കോളേജ് ആർട്സ് ഫെസ്റ്റ് ഖാഫ് അഞ്ചാം എഡിഷന് പ്രൗഢ തുടക്കം. വിശ്രുത ഇസ്ലാമിക പണ്ഡിതൻ ശൈഖ് സ്വബാഹ് രിഫാഈ ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. സൂഫീ പൈതൃകത്താൽ സമ്പന്നമാണ് ഇന്ത്യയുടെ സംസ്കാരമെന്നും അവ നിലനിർത്താനും സജീവമാക്കാനും പുതിയ തലമുറക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗര സൗന്ദര്യം വർണിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റിൽ നൂറോളം മത്സരങ്ങളിലായി ആയിരത്തിൽപരം വിദ്യാർത്ഥികൾ മാറ്റുരക്കും. ഇന്ന് സമാപിക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് മിനി എക്സ്പോ അടക്കം വ്യത്യസ്ത പരിപാടികളും പദ്ധതികളും സജ്ജീകരിച്ചിട്ടുണ്ട്.
നഗരങ്ങളുടെ സൗന്ദര്യവും സവിശേഷതകളും സംസ്കാരവും ചർച്ചാവിഷയമായ ഉദ്ഘാടന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പിടിഎ റഹീം എംഎൽഎ മുഖ്യാഥിതിയായിരുന്നു. വിപിഎം ഫൈസി വില്യാപ്പള്ളി സന്ദേശം നൽകി. കീലത്ത് മുഹമ്മദ് മാസ്റ്റർ, അബൂബക്കർ സഖാഫി പന്നൂർ, സിപി ഉബൈദുല്ല സഖാഫി, അക്ബർ ബാദുശ സഖാഫി, സ്വബാഹ് കുണ്ടുപുഴക്കൽ, സഫ്വാൻ കോട്ടക്കൽ, മുഹമ്മദ് ടിസി ആക്കോട് സംബന്ധിച്ചു.