ഭരണഘടനാ മൂല്യങ്ങളെ അവഗണിക്കരുത്; റിപ്പബ്ലിക് ദിന സന്ദേശം നൽകി കാന്തപുരം
ഭരണഘടനയുടെ അന്തഃസത്തയെ തകർക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ട കാലമാണിത്....
ഭരണഘടനയുടെ അന്തഃസത്തയെ തകർക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ട കാലമാണിത്....
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് പരമാധികാരവും ഭരണഘടനയും നിലവിൽ വന്നിട്ട് ഇന്നേക്ക് 74 വർഷം. മറ്റൊരു രാജ്യത്തുമില്ലാത്ത വിധം വിപുലമായ സാംസ്കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ ഒരുമിപ്പിക്കുന്നത് നമ്മുടെ ഭരണഘടനയാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ 74മത് റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
അതിവിശാലവും വൈവിധ്യപൂർണവുമായ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഉൾകൊള്ളാൻ നമ്മുടെ ഭരണഘടനക്ക് സാധിച്ചിട്ടുണ്ട്. സമഗ്രമായ ഭരണഘടനയുടെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഏറെ കീർത്തി നേടിയവരാണ് നാം. എന്നാൽ ഭരണഘടനയുടെ അന്തഃസത്തയെ തകർക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ട കാലമാണിത്. വൈദേശികാധിപത്യത്തിൽ നിന്നും നാം പൊരുതി നേടിയ പരമാധികാരം ആരുടെ മുമ്പിലും പണയം വെക്കാതെയും മുൻഗാമികളായ രാഷ്ട്ര തന്ത്രജ്ഞർ വിശാലമായ കാഴ്ചപ്പാടുകളിലൂടെ രൂപീകരിച്ച ഭരണഘടനാ മൂല്യങ്ങളെ അവഗണിക്കാതെയും മുന്നോട്ടുപോയാൽ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഇനിയുമുയരും. ഭരണഘടനയുടെ അന്ത:സത്തയും ഈ ജനാധിപത്യ റിപ്പബ്ലിക് രാജ്യത്തിന്റെ പെരുമയും നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved