മനുഷ്യാവകാശം; മർകസ് ലോ കോളേജിൽ ദേശീയ സെമിനാറിന് നാളെ തുടക്കം
കേരള സ്റ്റേറ്റ് ഹ്യൂമൻ റിസോഴ്സ് കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ ബൈജുനാഥ് ഉദ്ഘാടനം നിർവഹിക്കും. ...
കേരള സ്റ്റേറ്റ് ഹ്യൂമൻ റിസോഴ്സ് കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ ബൈജുനാഥ് ഉദ്ഘാടനം നിർവഹിക്കും. ...
കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ കോളേജ് കേരള മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ച് ദേശീയ അക്കാദമിക സെമിനാർ സംഘടിപ്പിക്കുന്നു. പാർശ്വ വൽകൃത വിഭാഗങ്ങളുടെ മനുഷ്യാവകാശം എന്ന വിഷയത്തിലാണ് സെമിനാർ. നാളെ (തിങ്കൾ) മുതൽ 3 ദിവസങ്ങളിലായി മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് സെമിനാർ നടക്കുക. ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ നിന്നായി മുന്നോറോളം പ്രതിനിധികൾ പങ്കെടുക്കും. നൂറ് പ്രബന്ധങ്ങൾ അവതരിപ്പിക്കും. മാർച്ച് ഇരുപതിന് നടക്കുന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഹ്യൂമൻ റിസോഴ്സ് കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ ബൈജുനാഥ് ഉദ്ഘാടനം നിർവഹിക്കും. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിക്കും. മാർച്ച് ഇരുപത്തി മൂന്നിന് നടക്കുന്ന സമാപന ചടങ്ങ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved